Connect with us

കേരളം ഞെട്ടുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബാല; അന്ന് ആശുപത്രിയിൽ സംഭവിച്ചത്? അമൃതയെ വിട്ട് എലിസബത്തിനെതിരെ തിരിഞ്ഞോ??

Malayalam

കേരളം ഞെട്ടുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബാല; അന്ന് ആശുപത്രിയിൽ സംഭവിച്ചത്? അമൃതയെ വിട്ട് എലിസബത്തിനെതിരെ തിരിഞ്ഞോ??

കേരളം ഞെട്ടുന്ന ഫോട്ടോ പുറത്തുവിടുമെന്ന് ബാല; അന്ന് ആശുപത്രിയിൽ സംഭവിച്ചത്? അമൃതയെ വിട്ട് എലിസബത്തിനെതിരെ തിരിഞ്ഞോ??

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. മുൻ ഭാര്യ അമൃത പറയുന്നതനുസരിച്ച് ബാലയുടെ നാലാം വിവാഹമാണിത്. അമൃതയ്ക്ക് മുമ്പ് കന്നഡ സ്വദേശിയായ യുവതിയെയാണ് ബാല വിവാഹം കഴിച്ചിരുന്നത്.

ഇത് മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് അമൃത വെളിപ്പെടുത്തിയിരുന്നു. അമൃതയുമായി പിരിഞ്ഞതിന് ശേഷമാണ് ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം കഴിക്കുന്നത്. എന്നാൽ ലീഗലി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. ഇപ്പോൾ തന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം കഴിച്ചിരിക്കുന്നത്.

അതേസമയം ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘മലയാളി പാപ്പരാസി’ എന്ന യൂട്യുബ് ചാനലായിരുന്നു ഫോട്ടോ പുറത്തുവിട്ടത്. ബാലയും ആദ്യ ഭാര്യയായ അമൃതയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.

ഈ ഫോട്ടോയിൽ ബാലയ്ക്കും അമൃതയ്ക്കുമൊപ്പം ഒരു കൊച്ചുകുട്ടിയും ഉണ്ട്. കോകിലയുടെ മുഖഛായയാണ് കുട്ടിക്കുള്ളത്. ‘മാമാപ്പൊണ്ണ്, അതോ വേലക്കാരിയുടെ മകള്‍’ എന്നാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. എന്നാൽ ഇത് എഡിറ്റ് ചെയ്ത വ്യാജ ഫോട്ടോ ആണെന്നും അല്ലെന്നും വാദം വന്നിരുന്നു.

ഈ ഫോട്ടോയിൽ ചെറിയ കുട്ടിയായ കോകിലയെയാണ് കാണുന്നത്. കേരളം ഞെട്ടുന്ന ഒരു ഫോട്ടോ തന്റെയടുത്തുണ്ടെന്ന് ബാല നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആ ഫോട്ടോയാണിതെന്നാണ് സോഷ്യൽ മീഡിയയുടെ വാദം. നടന് നേരെ സോഷ്യൽ മീഡ‍ിയയിൽ വ്യാപക ട്രോളുകളും പ്രചരിച്ചു. കോകിലയുമായി ബാലയ്ക്കുള്ള പ്രായ വ്യത്യാസം വളരെ കൂടുതലാണെന്നാണ് പലരും കമന്റ് ചെയ്തത്.

എന്നാൽ ഫോട്ടോ പുറത്ത് വന്നത്തോടെ യുട്യൂബ് ചാനലിനെതിരെ തുറന്നടിച്ച് ബാല രംഗത്തെത്തിയിരുന്നു. ഫോട്ടോ പുറത്തുവിട്ടയാൾക്ക് മറുപടി നൽകുമെന്ന് ബാല ഭീഷണി മുഴക്കി. നിയമപരമായ വഴിയിലൂടെ താൻ നീങ്ങില്ലെന്നും രാഷ്ട്രീയക്കാരനായ കോകിലയുടെ അച്ഛൻ ഇത് കൈകാര്യം ചെയ്തോളും എന്നും ബാല പറഞ്ഞു.

ഇപ്പോഴിതാ ഫോട്ടോ പുറത്തുവിട്ട സംഭവത്തിൽ കൂടുതൽ പ്രതികരിക്കുകയാണ് ബാല. തന്റെ ഫോണിൽ നിന്നും ആരോ ലീക്ക് ചെയ്ത ഫോട്ടോയാണിതെന്നും ഫോട്ടോ മോർഫ് ചെയ്തിട്ടുണ്ടെന്നും ബാല പറഞ്ഞു. ആ ഫോട്ടോ പുറത്തുവന്നത് എങ്ങനെയാണെന്ന് തനിക്ക് മനസിലായെന്നാണ് ബാല പറഞ്ഞത്. മാത്രമല്ല കേരളം ഞെട്ടുന്നൊരു ഫോട്ടോ താനും പുറത്തുവിടുമെന്നും ബാല പറഞ്ഞു.

ബാലയുടെ വാക്കുകൾ ഇങ്ങനെയാണ്:-

‘ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. പേഴ്സണൽ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. എന്റെ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോയാണ് അത്. സൈബർ സെല്ലിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. എങ്ങനെയാണ് ഫോട്ടോ പുറത്തുവന്നതെന്ന് എനിക്ക് ഇപ്പോൾ മനസിലായി. ഞാൻ നാല് മാസം ആശുപത്രിയിൽ കിടന്നിരുന്നു. ആ നാല് മാസം ഫോൺ എവിടെയായിരുന്നു. എല്ലാവരും കൂടെ കൂട്ട് കൂടിയിട്ട് ആണ്. എല്ലാവരും കൂട്ടമായുണ്ടായിരുന്നു.

ഞാനും ഫോട്ടോ ഇടും. എനിക്ക് കോകില ദൈവമാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നത് എന്റെ ഭാര്യയെ ചുറ്റിയാണ്. ഇത് പ്ലാൻ ചെയ്ത് ചെയ്താണെങ്കിൽ ഞാൻ പ്രതികരിക്കും. ആക്ഷനും റിയാക്ഷനും വ്യത്യാസമായിരിക്കും.

ഞാൻ എപ്പോഴും റിയാക്ഷൻ മാത്രമാണ് ചെയ്തിട്ടുള്ളത്. ആ ഫോട്ടോയിൽ എങ്ങനെ അത്രയും മോർഫിങ് ചെയ്തു. അത്ര മോർഫിങ് ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വത്തിന്റെ കാര്യത്തിന് വേണ്ടിയല്ലേ. ആരാണ് ഇതിന്റെ പുറകിൽ, ഞാൻ ആരേയും കുറ്റം പറയുന്നില്ല. ആരുടേയും പേര് പറയുന്നില്ല. പക്ഷെ കേരളം ഞെട്ടിപ്പോകുന്നൊരു ഫോട്ടോ വേറെ ഉണ്ട് എന്നും ബാല പറഞ്ഞു.

അതേസമയം ബാല ആരെയാണ് ഉന്നം വെയ്ക്കുന്നതെന്ന് വ്യക്തമല്ല. എന്നാൽ വീഡിയോയ്ക്ക് താഴെ പതിവ് പോലെ കമന്റുകൾ നിറയുകയാണ്. എലിസബത്താണോ അതോ കോകിലയാണോ ഫോട്ടോ പുറത്തുവിട്ടത് എന്നാണ് പലരും ചോദിക്കുന്നത്.

‘ബാല നീയല്ലേ പറഞ്ഞത് നീ ആശുപത്രിയിൽ കിടന്നപ്പോൾ നിന്നെ കോകിലയാണ് നോക്കിയത് എന്ന്. അപ്പോൾ ഫോൺ കോകിലയുടെ കൈയ്യിലല്ലേ ഉണ്ടായിരുന്നത്. അപ്പോൾ കോകില തന്നെയാണോ ഫോട്ടോ ലീക്ക് ചെയ്തത്?’, എന്നാണ് ഒരാൾ പരിഹസിച്ചത്.

‘ആശുപത്രിയിൽ നിന്നത് എലിസബത്ത് അല്ലേ, ഇനി അമൃതയെ വിട്ട് എലിസബത്തിനെതിരെ തിരിഞ്ഞോ’, എന്നായിരുന്നു മറ്റൊരു കമന്റ്. ‘വിവാഹം കഴി‍ഞ്ഞുള്ള അഭിമുഖത്തിൽ ഇയാൾ പറയുന്നുണ്ട് എന്റെ കൈയ്യിൽ കോകിലയുടെ ഒരു ഫോട്ടോ ഉണ്ട് കാണിക്കട്ടെയെന്ന്, അവസാന അഭിമുഖത്തിലും പറഞ്ഞു.

എനിക്ക് തോന്നുന്നത് ഈ ഫോട്ടോ തന്നെയാണെന്നാണ്. ഇയാൾ തന്നെ മാധ്യമങ്ങളെ കാണിച്ച് ഇയാൾ തന്നെ ലീക്ക് ചെയ്ത് പുതിയ വിവാദം ഉണ്ടാക്കുകയാണ്’, എന്നാണ് വേറൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.

കോകില ബാലയുടെ വീട്ടിലെ ജോലിക്കാരന്റെ ഭാര്യയാണെന്ന പ്രചരണവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി ബാല പ്രതികരിച്ചിരുന്നു. മറ്റൊരാളുടെ ഭാര്യയെ വേലക്കാരി എന്ന് വിളിക്കാമോ. ഇതാണോ നിങ്ങളുടെ സംസ്കാരം. ഇവൾ എന്റെ മാമന്റെ മകളാണ്.

കോകിലയുടെ കണ്ണ് നിറഞ്ഞു. കോകിലയു‌ടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ആളാണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പൊലീസിൽ പരാതി കൊടുക്കേണ്ട. അദ്ദേഹം തന്നെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു. ഞാൻ അമ്പലവും പ്രാർത്ഥനയും നല്ല പ്രവൃത്തികളുമായി മുന്നോട്ട് പോകുകയാണ്. എന്തെങ്കിലും വാക്ക് ഞാൻ തെറ്റിച്ചോ. ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. തന്റെ ഭാര്യയെ അധിക്ഷേപിച്ചവൻ മാപ്പ് പറയണമെന്നും ബാല ആവശ്യപ്പെട്ടു.

More in Malayalam

Trending