Malayalam
മമ്മൂട്ടി ഭയങ്കര സീരിയസാണെന്നാണ് കേട്ടിരുന്നത്; അത് എനിക്ക് സര്‍പ്രൈസായിരുന്നു; പക്ഷെ മോഹൻലാൽ; ഗൗതമി പറയുന്നു
മമ്മൂട്ടി ഭയങ്കര സീരിയസാണെന്നാണ് കേട്ടിരുന്നത്; അത് എനിക്ക് സര്‍പ്രൈസായിരുന്നു; പക്ഷെ മോഹൻലാൽ; ഗൗതമി പറയുന്നു
തെന്നിന്ത്യന്‍ സിനിമകളിലെല്ലാം ഒരുപോലെ തിളങ്ങിയ അഭിനേത്രികളിലൊരാളാണ് ഗൗതമി. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെയെല്ലാം നായികമാരായി അഭിനയിക്കാനുള്ള അവസരമായിരുന്നു ഗൗതമിക്ക് ലഭിച്ചത്. മൂന്ന് പേരും വ്യത്യസ്തരാണ്. അഭിനയത്തിലായാലും പെരുമാറ്റത്തിലായാലും തികച്ചും വ്യത്യസ്തരാണ് മൂന്നാളുമെന്ന് ഗൗതമി പറയുന്നു. സൂപ്പര്‍താരങ്ങളെക്കുറിച്ച് തുറന്നുപറയുന്ന ഗൗതമിയുടെ ഒരു പഴയ അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്.
താരങ്ങളും സംവിധായകരുമെല്ലാമായി അടുത്ത സൗഹൃദമാണ് ഗൗതമിക്കുള്ളത്.
മമ്മൂട്ടി ഭയങ്കര സീരിയസാണെന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ സെറ്റില്‍ അങ്ങനെയായിരുന്നില്ല. അത് എനിക്ക് സര്‍പ്രൈസായിരുന്നു. പാട്ട് പാടാറുണ്ട് അദ്ദേഹം. എനിക്ക് പാടാനൊന്നുമറിയില്ല, നിങ്ങള്‍ ചെവി മൂടിക്കോളൂയെന്ന് പറഞ്ഞാണ് അദ്ദേഹം പാടാറുള്ളത്. അത് പോലെ തന്നെ തമാശകളും പറയാറുണ്ട്. സുകൃതം ഷൂട്ടിംഗിനിടയിലെ കാര്യങ്ങളെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ വേറൊരു ടൈപ്പാണ്. ഷോട്ടിലാണോ അല്ലാതെയാണോ എന്നൊന്നും മനസ്സിലാവില്ല. എന്നാല്‍ സ്ക്രീനില്‍ കാണുമ്ബോഴാണ് ഓ മൈ ഗോഡ് എന്ന് പറഞ്ഞുപോവാറുള്ളത്. അമ്ബരപ്പെടുത്താറുണ്ട് മോഹന്‍ലാല്‍. ചുക്കാനില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു. അത് പോലെയുള്ള സിനിമകള്‍ ചെയ്ത അനുഭവമുണ്ടായിരുന്നു തനിക്ക്. വളരെ സോഫ്റ്റായ ജന്റിലായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും താരം പറയുന്നു.
actress gowthami
