Malayalam
ലോക്ഡൗണില്‍ ഷോർട്ട് ഫിലീമുമായി ഗൗതം മേനോന്; 71 ലക്ഷം കാഴ്ചക്കാർ
ലോക്ഡൗണില്‍ ഷോർട്ട് ഫിലീമുമായി ഗൗതം മേനോന്; 71 ലക്ഷം കാഴ്ചക്കാർ
Published on
ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ സൂപ്പര്‍ മാര്‍ക്കറ്റുപോലെയാണ്. പ്രണയം, ആക്ഷന്‍, ക്യാമറ, ഡയലോഗ്, കുടുംബം, നൊസ്റ്റാള്‍ജിയ, അധോലോകം, മഴ, പ്രകൃതി, കായല്‍, കടല്‍ തുടങ്ങി വേണ്ടതെല്ലാം ഷെല്ഫുകളിലുണ്ടാകും. നമുക്ക് വണ്ടിയും ഉന്തിച്ചെന്ന് ഓരോന്നായി എടുക്കാം, എടുക്കാതിരിക്കാം.
ലോക്ഡൗണില്‍ ഗൗതം മേനോന് വെറുതേയിരിക്കുകയായിരുന്നില്ല. എല്ലാം മറന്ന് എല്ലാവരും അടച്ചിരുന്നപ്പോള്‍ അദ്ദേഹമൊരു ഷോര്‍ട് ഫിലിം ചെയ്തു. ‘കാര്‍ത്തിക് ഡയല് സെയ്ത യേന്‍’ എന്ന ചെറിയ സിനിമ യുട്യൂബില്‍ ഇതുവരെ കണ്ടത് 71 ലക്ഷം പേരാണ്.
Continue Reading
You may also like...
Related Topics:gowtham menon
