Connect with us

അതുകൊണ്ട് അഭിനയിക്കാന്‍ വരുന്നതിന് വേണ്ടി ഭർത്താവിനെ ഒരുപാട് കണ്‍വിന്‍സ് ചെയ്യേണ്ടി വന്നിട്ടില്ല ; ചിലങ്ക പറയുന്നു

serial news

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിലങ്ക എസ് ദീപു. മിനി സ്ക്രീൻ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇവരുടെ മുഖം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ആകർഷണം. ആത്മസഖി എന്ന സീരിയലിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയ്ത . ഇപ്പോള്‍ സൂര്യ ടിവിയിലെ കനല്‍പൂവ് എന്ന സീരയലില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിലങ്കയുടെ അഭിനയത്തിനും സൗന്ദര്യത്തിനും ആരാധകര്‍ ഏറെയാണ്. അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ എത്തിയ ചിലങ്ക തന്റെ സീരിയല്‍ അഭിനയത്തെ കുറിച്ചും അതിന് ഭര്‍ത്താവ് രഞ്ജിത്ത് നല്‍കുന്ന പിന്തുണയെ കുറിച്ചും സംസാരിക്കുകയുണ്ടായി.

രണ്ട് വര്‍ഷം മുന്‍പാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. കൊവിഡ് കാലത്ത് വിവാഹം നടന്നത് കൊണ്ട് തന്നെ പരസ്പരം മനസ്സിലാക്കാനും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാനും സാധിച്ചു. രഞ്ജിത്ത് എഡിറ്ററും സംവിധായകനും ഒക്കെയാണ്. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ വരുന്നതിന് വേണ്ടി ഒരുപാട് കണ്‍വിന്‍സ് ചെയ്യേണ്ടി വന്നിട്ടില്ല എന്നാണ് ചിലങ്ക പറയുന്നത്.

ഇന്റസ്ട്രിയിക്ക് പുറത്തുള്ള ഒരാളെയാണ് വിവാഹം ചെയ്യുന്നത് എങ്കില്‍, ഇത് ഇങ്ങനെയാണ്, ഇത്ര ലേറ്റ് ആവും എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടതായി വരും. പക്ഷെ ഇവിടെ അതിന്റെ ആവശ്യം ഇല്ല. എന്താണ് സീരിയല്‍ ഇന്റസ്ട്രി എന്നും എങ്ങിനെയാണ് എന്നും ഒക്കെ അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് വളരെ സപ്പോര്‍ട്ടീവ് ആണ്. – ചിലങ്ക പറഞ്ഞു.

മായാമോഹിനി എന്ന സീരിയലിലൂടെയാണ് ചിലങ്കയുടെ അഭിനായരങ്ങേറ്റം. ആദ്യ സീരിയല്‍ തന്നെ ശ്രദ്ധിയ്ക്കുപ്പെട്ടു. പിന്നീട് ജനം ഏറ്റെടുത്തത് ആത്മസഖി എന്ന സീരിയലിലെ ചാരുലത എന്ന കഥാപാത്രത്തെയാണ്. അതും ചിലങ്ക കയ്യടക്കത്തോടെ ചെയ്തു. പിന്നീട് തകര്‍പ്പന്‍ കോമഡി അടക്കമുള്ള നിരവധി ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്. പേര് ചിലങ്ക എന്നാണെങ്കിലും ഡാന്‍സുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല എന്നാണ് ചിലങ്ക പറഞ്ഞിട്ടുള്ളത്.

ഇന്റസ്ട്രിയിക്ക് പുറത്തുള്ള ഒരാളെയാണ് വിവാഹം ചെയ്യുന്നത് എങ്കില്‍, ഇത് ഇങ്ങനെയാണ്, ഇത്ര ലേറ്റ് ആവും എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടതായി വരും. പക്ഷെ ഇവിടെ അതിന്റെ ആവശ്യം ഇല്ല. എന്താണ് സീരിയല്‍ ഇന്റസ്ട്രി എന്നും എങ്ങിനെയാണ് എന്നും ഒക്കെ അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് വളരെ സപ്പോര്‍ട്ടീവ് ആണ്. – ചിലങ്ക പറഞ്ഞു.

More in serial news

Trending

Recent

To Top