അച്ഛന്‍ ഭയങ്കര സോഫ്റ്റായിട്ടുള്ള ആളാണ് , ഞാൻ നേരെ തിരിച്ചാണ്; സിനിമയിൽ വന്നതോടെ എന്റെ ആ സ്വഭാവം മാറി; ഗോകുൽ
സുരേഷ് ഗോപിയെപ്പോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മകൻ ഗോകുൽ സുരേഷും. നിരവധി ചിത്രങ്ങളിലൂടെ ഗോകുൽ ഇതിനോടകം പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു.. അച്ഛന്റെ മകന്‍ എന്ന ഇമേജ് അരങ്ങേറ്റത്തിന് ഉപകരിച്ചെങ്കിലും സ്വന്തം കഴിവിലൂടെയേ സിനിമയില്‍ മുന്നേറാനാവൂ എന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നു.
ഗോകുലിന് ശേഷമായാണ് സഹോദരനായ മാധവും സിനിമയിലെത്തിയത്. എന്നേക്കാളും സക്‌സസായി അവനെ കാണാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോകുല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. എനിക്ക് പറ്റിയ മിസ്റ്റേക്കൊന്നും അവന് പറ്റരുതെന്നാഗ്രഹമുണ്ട്. അവന്റേതായ ശരികളൊക്കെ അവനൊക്കെയുണ്ട്. അവന്റേതായ സ്‌പേസ് കൊടുക്കുന്ന സിനിമയാണ്. അത് കണ്ടാലല്ലേ നമുക്ക് കൂടുതല്‍ പറയാനാവൂ.
അച്ഛന്‍ ഭയങ്കര സോഫ്റ്റായിട്ടുള്ള ആളാണ്. ഇടയ്‌ക്കൊരു അഗ്രസീവ് നാച്ചര്‍ വരുന്നത് കൊണ്ട് പുള്ളി അങ്ങനെയാണെന്നങ്ങ് പറയുകയാണ് പലരും. പുള്ളിയുടെ വലുപ്പവും, അവതരിപ്പിച്ച ക്യാരക്ടറുമൊക്കെ കണ്ട് ഒരു സാധാരണ മനുഷ്യന് ആള്‍ അങ്ങനെയാണന്നങ്ങ് തോന്നുകയാണ്. ഞാന്‍ നേരെ തിരിച്ചാണ്, ഭയങ്കര അഗ്രസീവാണ്. സിനിമയില്‍ വന്ന ശേഷം എനിക്ക് ആ സ്വഭാവമില്ല സിനിമയിലെ കഷ്ടപ്പാടുകളൊക്കെ കണ്ടതുകൊണ്ടാവണം അതങ്ങ് മാറി.
ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്കങ്ങനെ ഒരു പരിധിയില്‍ കൂടുതല്‍ അങ്ങനെ ആക്ഷേപങ്ങളൊന്നും വന്നിട്ടില്ല. എന്നോട് നന്നായി പെരുമാറുന്നവരോട് ജാഡയിട്ട് നില്‍ക്കാന്‍ എനിക്കറിയില്ല. അവരെ നോക്കി ചിരിക്കാനും സംസാരിക്കാനുമേ എനിക്ക് കഴിയൂ.
എത്രപേരെയെന്ന് വിചാരിച്ചാണ് നമ്മള്‍ തിരുത്തുക, നമ്മളെന്താണെന്നും, നമ്മുടെ അച്ഛനെന്താണെന്നും നമുക്കറിയാം. എനിക്ക് എന്‍ജോയ് ചെയ്യാനുള്ളത് വരെ പുറത്ത് എടുത്ത് കൊടുക്കുന്നയാളാണ് അച്ഛന്‍. എന്നിട്ടുവരെ നമ്മള്‍ ആക്ഷേപം കേള്‍ക്കുകയാണ്. അതിന്റെ ആവശ്യമില്ല. മകനായിട്ട് മാത്രമല്ല പുള്ളിയുടെ ഒരു സപ്പോര്‍ട്ടറായി പുറത്തുനിന്നാണ് ഞാന്‍ റിയാക്റ്റ് ചെയ്യാറുള്ളത്.