Connect with us

30കാരിയായ മറാത്തി നടിയുമായി അടുപ്പം; 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യയും വേർപിരിയുന്നുവെന്ന് വിവരം

Bollywood

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ​ഗോവിന്ദ. ഇപ്പോഴിതാ നീണ്ട 37 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഗോവിന്ദയും ഭാര്യ സുനി അഹൂജയും വേർപിരിയുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. മാസങ്ങൾക്ക് മുമ്പേ സുനിത ഗോവിന്ദയ്ക്ക് ഡിവോഴ്‌സ് നോട്ടീസ് അയച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വളറെക്കാലമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒപ്പം അഭിനയിച്ച 30കാരിയായ മറാത്തി നടിയുമായുള്ള ഗോവിന്ദയുടെ അടുപ്പമാണ് പിരിയാനുള്ള കാരണമായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം നൽകിയ ഒരു അഭിമുഖത്തിൽ ഗോവിന്ദ വേർപിരിഞ്ഞ് താമസിക്കുന്നതിനെ കുറിച്ച് സുനിത സംസാരിച്ചിരുന്നു.

മുമ്പ് വിവാഹബന്ധം സുരക്ഷിതമാരായി തുടരാൻ താൻ മുമ്പ് ശ്രമിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല എന്നാണ് സുനിത പറയുന്നത്. കുട്ടികൾക്കൊപ്പം താൻ ഫ്‌ളാറ്റിൽ താമസിക്കുമ്പോൾ ഗോവിന്ദ അതിന് എതിർവശത്തുള്ള ബംഗ്ലാവിലാണ് താമസിക്കാറുള്ളതെന്ന് സുനിത പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ മീറ്റിംഗുകൾ കഴിയാൻ വൈകും. ഞാനും മക്കളും ഒന്നിച്ചാണ് താമസിക്കുന്നത്. ഞാനും ഗോവിന്ദയും അങ്ങനെ സംസാരിക്കാറേയില്ല എന്നുമാണ് സുനിത അന്ന് പറഞ്ഞിരുന്നത്. എന്നാൽ വേർപിരിയുന്നുവെന്ന വാർത്തകളോട് ഗോവിന്ദയോ സുനിതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

More in Bollywood

Trending

Recent

To Top