Malayalam
സിനിമ കണ്ടു, അതിഗംഭീരം; കാതലിലെ തങ്കനെ പ്രശംസിച്ച് ഗൗതം വാസുദേവ് മേനോന്‍
സിനിമ കണ്ടു, അതിഗംഭീരം; കാതലിലെ തങ്കനെ പ്രശംസിച്ച് ഗൗതം വാസുദേവ് മേനോന്‍
കാതലിലെ തങ്കന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ സുധി കോഴിക്കോടിന് അഭിനന്ദനവുമായി സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍. ‘അതിഗംഭീരം’ എന്നാണ് സുധി കോഴിക്കോടിന്റെ അഭിനയത്തെ ഗൗതം വാസുദേവ് വിശേഷിപ്പിച്ചത്.
”സിനിമ കണ്ടു, ശരിക്കും ഇഷ്ടപ്പെട്ടു. നിങ്ങള്‍ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ഇത്രയും കരുത്തുള്ള സിനിമയായിട്ടും എത്ര സൂക്ഷ്മമായാണ് ചിത്രീകരിച്ചിരിക്കുന്നത്! എനിക്കൊരുപാട് ഇഷ്ടമായി,” ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
ഗൗതം വാസുദേവിന്റെ അഭിനന്ദന സന്ദേശം സുധി തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വലിയൊരു ആദരവായി അദ്ദേഹത്തിന്റെ അഭിനന്ദനത്തെ കാണുന്നുവെന്ന് സുധി കോഴിക്കോട് കുറിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 23ന് റിലീസ് ചെയ്ത ചിത്രം നിലവില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഹിന്ദി പതിപ്പിലെ വിവര്‍ത്തന പിഴവാണ് ഇതിന് കാരണം. ഹിന്ദി പതിപ്പിലെ ഒരു ഡയലോഗ് ‘സ്വ വര്‍ഗരതി’യെ ‘ആ ത്മസുഖം’ എന്നാണ് പരാമര്‍ശിച്ചിക്കുന്നത്. ഇതിനെതിരെ ക്വിയര്‍ കമ്മ്യൂണിറ്റി രംഗത്തെത്തിയിരുന്നു.
സംഭാഷണത്തിലെ പിഴവ് പരിഹരിക്കണമെന്ന് ക്വിയര്‍ കമ്മ്യൂണിറ്റി ്രൈപമിനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചൊവ്വാഴ്ച രാവിലെ ്രൈപം വീഡിയോ പുതിയ പതിപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, സിനിമയിലെ ചില ഭാഗത്ത് ഇപ്പോഴും തെറ്റ് ആവര്‍ത്തിക്കുന്നുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
സിനിമയിലെ 74ാം മിനിറ്റിലെ ഒരു രംഗത്തില്‍, ‘സ്വ വര്‍ഗരതി’ എന്ന സബ് ടൈറ്റില്‍ ഉണ്ടായിരുന്നിട്ടും, സംഭാഷണത്തില്‍ ‘ആ ത്മസുഖം’ എന്നാണ് പരാമര്‍ശിക്കുന്നത്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കും എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് കാതലിന് ലഭിക്കുന്നത്. സ്വ വര്‍ഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്ക് ടൈംസ് വരെ രംഗത്തെത്തിയിരുന്നു. നടന്‍ സുധി കോഴിക്കോടിന്റെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
