Actor
ശിവേട്ടന്റെ അഞ്ജലി ഇനി ഗോവിന്ദ് പദ്മസൂര്യക്ക് സ്വന്തം; ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു!
ശിവേട്ടന്റെ അഞ്ജലി ഇനി ഗോവിന്ദ് പദ്മസൂര്യക്ക് സ്വന്തം; ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകുന്നു!
സ്വാന്തനം സീരിയലിലൂടെ എല്ലാവര്ക്കും പ്രിയങ്കരിയായി മാറിയ ഗോപിക അനിലും നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും വിവാഹിതരാകുന്നു. ഗോവിന്ദ് പദ്മസൂര്യ തന്റെ ഇൻസ്റ്റാഗ്രാം അൽകൗണ്ടിലൂടെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
ലാവണ്ടർ നിറത്തിലുള്ള ഷേർവാണിയും തലപ്പാവുമണിഞ്ഞ് ഗോവിന്ദ് പത്മസൂര്യ എത്തിയപ്പോൾ റോസ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായാണ് ഗോപിക അനിൽ എത്തിയത്.രാജകീയ പ്രൗഢിയിൽ ഒരുക്കിയ വേദിയിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം നിൽക്കുന്ന ചിത്രവും ചടങ്ങിലെ മറ്റ് ചിത്രങ്ങളും ഗോവിന്ദ് പത്മസൂര്യയും ഗോപികയും പങ്കിട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരജോഡിയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറലായി മാറിയത്. സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഫോട്ടോയെ ആശംസകൾ കൊണ്ട് മൂടി.
ശ്രീനിഷ് അരവിന്ദ്, നടി അഞ്ചു, ശ്രുതി രജിനികാന്ത്, നയന എൽസ, മിയ, അപർണ തോമസ് തുടങ്ങിയവരെല്ലാം ആശംസകൾ അറിയിച്ച് എത്തി. കേരളത്തിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ വിവാഹിതനാകാൻ പോകുന്നതിൽ വളരെ സന്തോഷമുണ്ടെന്നാണ് പ്രിയാമണി ആശംസകൾ നേർന്ന് കുറിച്ച്ഇതൊക്കെ ഉള്ളത് തന്നെയാണോ… വിശ്വസിക്കാൻ സാധിക്കുന്നില്ലെങ്കിലും നിങ്ങൾ പെർഫെക്ട് മാച്ചാണ് എന്നാണ് ഒരു ആരാധകൻ ആശംസകൾ അറിയിച്ച് കുറിച്ചത്. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും എന്നാണ് ജിപിയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. വിവാഹം ഉറപ്പിച്ചതിനെ കുറിച്ചൊന്നും യാതൊരു സൂചനയും ജിപിയോ ഗോപികയോ നൽകിയിരുന്നില്ലെന്നതുകൊണ്ട് തന്നെ ആരാധകരും വിവാഹനിശ്ചയ ഫോട്ടോ കണ്ട് അമ്പരന്നു.
ഇത് വല്ലാത്ത ട്വിസ്റ്റായിപ്പോയി എന്നൊക്കെയാണ് കമന്റുകൾ. കോഴിക്കാടുകാരിയായ ഗോപികയ്ക്ക് ഇരുപത്തിയൊമ്പത് വയസാണ് പ്രായം. ഡോക്ടറായ ഗോപിക ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ബാലേട്ടൻ അടക്കമുള്ള സിനിമകളിൽ ഗോപികയും സഹോദരിയും അഭിനയിച്ചിട്ടുണ്ട്.
