Connect with us

അൽഫോൺസ് പുത്രൻ ചതിച്ചോ ? ഗോൾഡ്പ്രേ ക്ഷകരെ നിരാശരാക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ

Movies

അൽഫോൺസ് പുത്രൻ ചതിച്ചോ ? ഗോൾഡ്പ്രേ ക്ഷകരെ നിരാശരാക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ

അൽഫോൺസ് പുത്രൻ ചതിച്ചോ ? ഗോൾഡ്പ്രേ ക്ഷകരെ നിരാശരാക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ആദ്യ ഭാഗത്തെ ലാഗിങ്ങ് ഒഴിച്ച് നിര്‍ത്തിയാല്‍ ചിത്രം മികച്ച ചിത്രമാണെന്ന് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

ചിത്രം തീയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രനുണ്ടായ നീണ്ട ഇടവേള തന്നെയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ തൊട്ട് പിന്നാലെ ചിത്രം അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയെന്ന വാര്‍ത്തയും വന്നു.

1300 കളിലധികം സ്‍ക്രീനുകളിലായി ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെന്‍ററുകളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്‍റെ ഗാനരചയിതാവ്.

ഗോള്‍ഡ്’ റിലീസിന് എത്തുന്നതിന് മുമ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എത്തിയിരുന്നു. ‘പ്രേമം’, ‘നേരം’ എന്നീ തന്റെ മുന്‍കാല സിനിമകളെ പോലെ തന്നെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ട് തന്നെ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചിരിക്കുന്നത്.

”നേരവും പ്രേമവും പോലെ ഗോള്‍ഡും ഇംപെര്‍ഫെക്റ്റ് ആണ്. അതുകൊണ്ടു മിക്കവാറും നിങ്ങള്‍ക്ക് ഗോള്‍ഡ് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഗോള്‍ഡ് റിലീസ് ആണ്. കണ്ടതിന് ശേഷം ഫ്രീ ആണെങ്കില്‍ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എന്നോട് നിങ്ങളുടെ ഫീഡ് ബാക്ക് തുറന്നു പറയണേ.”

”ഫസ്റ്റ് സീനില്‍ തന്നെ കഥ തുടങ്ങും. ബാക്കി ഞാന്‍ പറഞ്ഞു കുളമാക്കുന്നില്ല. സോറി ഫോര്‍ ദ ഡിലേ ഫ്രം മൈ സൈഡ് ഫ്രണ്ട്‌സ്. ബാക്കി നിങ്ങള്‍ കണ്ടിട്ടു പറ” എന്നാണ് അല്‍ഫോണ്‍ പുത്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്

ഇതിനിടെ ‘പാട്ട്’ എന്നൊരു ചിത്രം അൽഫോൺസ് പുത്രന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചു. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായിക. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. എന്നാൽ, പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.

Continue Reading
You may also like...

More in Movies

Trending

Recent

To Top