Connect with us

ഇത് എന്റെ ശബ്ദമല്ലേ, സുരേഷ്‌ഗോപിയുടെ പഴയ ഇന്റർവ്യൂ കണ്ട് അന്തംവിട്ട് ഗോകുൽ സുരേഷ്; കണ്ണുതള്ളി പ്രേക്ഷകർ

Malayalam

ഇത് എന്റെ ശബ്ദമല്ലേ, സുരേഷ്‌ഗോപിയുടെ പഴയ ഇന്റർവ്യൂ കണ്ട് അന്തംവിട്ട് ഗോകുൽ സുരേഷ്; കണ്ണുതള്ളി പ്രേക്ഷകർ

ഇത് എന്റെ ശബ്ദമല്ലേ, സുരേഷ്‌ഗോപിയുടെ പഴയ ഇന്റർവ്യൂ കണ്ട് അന്തംവിട്ട് ഗോകുൽ സുരേഷ്; കണ്ണുതള്ളി പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ്‌ഗോപി. നിലവിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രികരിച്ചിരിയ്ക്കുന്നത് രാഷ്ട്രീയത്തിലാണ്. അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രി കൂടിയാണ്. സുരേഷ്‌ഗോപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെങ്കിലും അദ്ദേഹത്തിന്റെ പാദ പിന്തുടരുകയാണ് മകൻ ഗോകുൽ സുരേഷ്. സിനിമയിൽ സജീവമാണ് ഗോകുലും. ഗഗനചാരി എന്ന ചിത്രത്തിലാണ് താരം നിലവിൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം ചില കാര്യങ്ങൾ തുറന്നു പറയുകയാണ്‌.

ഗോകുൽ സുരേഷ് ‘അച്ഛന്റെ മകൻ തന്നെ’ എന്ന് മലയാളികൾ ഒന്നടങ്കം പറയുന്ന കാര്യമാണ് ലുക്കിലും ശബ്ദത്തിലും മാനറിസങ്ങളിലുമെല്ലാം ഒരു കൊച്ചു സുരേഷ് ഗോപിയാണ് താരം. സുരേഷ് ഗോപിയുടെ ആദ്യകാല ശബ്ദവും രൂപവും ഗോകുലിന് സമാനമാണ്. അടുത്തിടെ സുരേഷ് ഗോപിയുടെ ഒരു പഴയകാല ഇന്റർവ്യൂ വൈറലായിരുന്നു. അതിലെ ശബ്ദം ഗോകുലിന്റേത് പോലെ എന്നായിരുന്നു മലയാളികളുടെ വിലയിരുത്തൽ. ഇപ്പോഴിതാ, ആ അഭിമുഖം കണ്ടപ്പോൾ താൻ തന്നെ ഞെട്ടിയെന്ന് പറയുകയാണ് ഗോകുൽ സുരേഷ്.

അച്ഛന്റെ മാനറിസങ്ങൾ എനിക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും അത് തനിയെ എന്നിൽ വരുമെന്നും താരം അഭിമുഖത്തിൽ പറയുന്നു. “കഷ്ടപ്പെട്ട് ശ്രമിക്കേണ്ടി വരാറില്ല. അച്ഛൻ അല്ലാത്ത കുറേ എനിക്ക് ചെയ്യാൻ പറ്റി. ഞാൻ ആഗ്രഹിക്കുന്നതും അങ്ങനെയാണ്. അച്ഛന്റെ പഴയ ഒരു ഇന്റർവ്യൂ ഇപ്പോൾ വന്നിട്ടുണ്ട്. ഞാൻ ഡബ്ബ് ചെയ്ത പോലെ ഉണ്ടെന്ന് പറയുന്നു. ഞാൻ തന്നെ അന്തം വിട്ടു പോയി. ആദ്യമായാണ് ആ ഇന്റർവ്യൂ ഞാൻ കാണുന്നത്. അച്ഛന്റെ പഴയ ഇന്റർവ്യൂ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് എന്റെ ശബ്ദമല്ലേ എന്ന് ആലോചിച്ചു. ഒരു പൊടിക്ക് അച്ഛന് ശബ്ദം കൂടുതലുണ്ട്”- ഗോകുൽ സുരേഷ് കൂട്ടിച്ചേർത്തു.

More in Malayalam

Trending

Recent

To Top