Connect with us

ഇനി വിവാഹിതനാകുന്നത് ഗോകുല്‍ സുരേഷ്?; ഭാഗ്യയുടെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

Malayalam

ഇനി വിവാഹിതനാകുന്നത് ഗോകുല്‍ സുരേഷ്?; ഭാഗ്യയുടെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

ഇനി വിവാഹിതനാകുന്നത് ഗോകുല്‍ സുരേഷ്?; ഭാഗ്യയുടെ വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആദ്യ വിവാഹമായിരുന്നു ഇക്കഴിഞ്ഞ 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട കുടുംബമായി മാറിക്കൊണ്ടിരിക്കുകയാണ് താരത്തിന്റെ കുടുംബം. ഭാഗ്യയുടെ വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇനി ഗോകുല്‍ സുരേഷിന്റെ വിവാഹമായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്.

സിനിമയില്‍ ഇപ്പോള്‍ കൂടുതല്‍ സജീവമായ ഗോകുല്‍ ഉടന്‍ തന്നെ വിവാഹിതനാകുമെന്നും പെണ്‍കുട്ടിയെ കണ്ട് വെച്ചിട്ടുണ്ടാകുമെന്നെല്ലാമാണ് ചര്‍ച്ചകള്‍. ജയറാമിന്റെ മകന്‍ കാളിദാസിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കിപ്പുറമാണ് മകള്‍ മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. അതുകൊണ്ട് ഇവിടെയും അങ്ങനെയായിരിക്കാം സംഭവിക്കുക. ചിലപ്പോള്‍ നിശ്ചയിച്ചിട്ടുണ്ടാകും പുറത്ത് വിടാത്തത് ആകും എന്നും പലരും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല ഗോകുല്‍. അതിനാല്‍ തന്നെ താരത്തിന്റെ പ്രണയമുണ്ടോ ആരായിരിക്കും വധു എന്നെല്ലാം തന്നെ ചര്‍ച്ചകള്‍ സജീവമാണ്.

അതേസമയം, ഭാഗ്യയുടെ കല്യാണത്തിനും എല്ലാവരും കാത്തിരുന്നത് താരപുത്രി നവവധുവായി വരുമ്പോഴുള്ള പ്രത്യേകതകള്‍ കാണാനാണ്. സംഗീത്, മെഹന്ദി നൈറ്റ് അടക്കം മകള്‍ക്കായി സുരേഷ് ഗോപി ഒരുക്കിയിരുന്നു. എല്ലാ ഫങ്ഷനുകള്‍ക്കും വളരെ വ്യത്യസ്തമായ ലുക്കും വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഭാഗ്യ ധരിച്ചത്. അതില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ചത് ഭാഗ്യയുടെ കല്യാണ ദിവസത്തെ ലുക്കായിരുന്നു. വളരെ സിംപിള്‍ ലുക്കിലാണ് ഭാഗ്യ എത്തിയത്.

പൊതുവെ സെലിബ്രിറ്റി വിവാഹങ്ങള്‍ നടക്കുമ്പോള്‍ ആഭരണങ്ങളുടെ അതിപ്രസരം കാണാം. ഇട്ട് മൂടാന്‍ സ്വത്തുള്ള സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുമ്പോള്‍ ആഭരണത്തില്‍ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ വളരെ സിപിംളായി ഒരു ചോക്കര്‍ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാഗ്യ ധരിച്ചത്. ഇത് പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

താരപുത്രിയുടെ വിവാഹ വീഡിയോ വൈറലായപ്പോള്‍ ഭാഗ്യയുടെ ആഭരണങ്ങളെ കുറിച്ചും നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ മകള്‍ക്ക് നല്‍കിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ സോഷ്യല്‍മീഡിയയിലാണ് തന്റെ ഭാഗം സുരേഷ് ഗോപി വ്യക്തമാക്കിയത്. സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്…

‘സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ വിവരങ്ങളുടെ വെളിച്ചത്തില്‍ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങള്‍ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടക്കം എല്ലാ ബില്ലും കൃത്യമായി അടച്ചാണ് മേടിച്ചത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഡിസൈനര്‍മാര്‍. ഒരു മെറ്റീരിയല്‍ ഭീമയില്‍ നിന്നുമുള്ളതായിരുന്നു. ദയവായി ഇത് നിര്‍ത്തൂ… വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്…’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.

കഴിഞ്ഞ ദിവസം നടന്ന വിവാഹ സത്കാരത്തിലും വന്‍ താരനിര തന്നെയുണ്ടായിരുന്നു. മമ്മൂട്ടി കുടുംബസമേതം വിവാഹ സത്കാരത്തിലും പങ്കെടുത്തു. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകള്‍ സുറുമി എന്നിവര്‍ മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. വിവാഹ ചിത്രങ്ങള്‍ വൈറലാകുന്നതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് ഭാഗ്യയുടെ വസ്ത്രങ്ങളാണ്. ബോളിവുഡിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത് വൈറ്റ് ലെഹങ്കയാണ് ഭാഗ്യ വിവാഹ സത്കാരത്തിന് ധരിച്ചത്. ഇന്ന് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന വിവാഹ സത്കാരത്തിലും ഭാഗ്യക്കായി സാരി ഡിസൈന്‍ ചെയ്തത് ശോഭയാണ്. റാണി പിങ്ക് സാരിയാണ് കഴിഞ്ഞ ദിവസം ധരിച്ചിരുന്നത്.

More in Malayalam

Trending

Recent

To Top