Connect with us

അച്ഛനാണച്ഛാ ….. അച്ഛൻ സുരേഷ് ഗോപിയെ കുറിച്ച് മകൻ പറയുന്നത് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ!

Malayalam

അച്ഛനാണച്ഛാ ….. അച്ഛൻ സുരേഷ് ഗോപിയെ കുറിച്ച് മകൻ പറയുന്നത് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ!

അച്ഛനാണച്ഛാ ….. അച്ഛൻ സുരേഷ് ഗോപിയെ കുറിച്ച് മകൻ പറയുന്നത് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ!

എന്തൊക്കെ വിവാദങ്ങൾ ഉയർന്നാലും മലയാളികൾക്ക് സുരേഷ്‌ഗോപി പ്രിയങ്കരനാണ്.ടെലിവിഷൻ അവതാരകനായും നടനായും രാഷ്ട്രീയ പ്രവർത്തകനായും ഒക്കെ സുരേഷ്‌ഗോപി ഇപ്പോൾ സജീവമാണ്.നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയിയിൽ തന്നാൽ കഴിയുന്ന സഹായങ്ങൾ പാവപ്പെട്ടവർക്ക് നൽകി മാതൃകയാകുകയാണ് സുരേഷ്‌ഗോപി. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് മകൻ ഗോകുൽ സുരേഷ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിയുടെ എംപി വികസനഫണ്ടിൽ നിന്നും പ്ലാസ്റ്റിക് റീസൈക്കിൾ മെഷീൻ സ്ഥാപിച്ചതിനെ അഭിനന്ദിച്ചാണ് ഗോകുലിന്റെ കുറിപ്പ്.

‘മാധ്യമങ്ങളും നിയമനിർമാതാക്കളും സർക്കാരുമെല്ലാം അച്ഛന്റെ യോഗ്യതകളെ എത്രത്തോളം തടഞ്ഞുവച്ചാലും, പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിനും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോവുന്ന നിങ്ങൾ അഭിമാനമാണ് അച്ഛാ’ ഗോകുൽ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഒ.രാജഗോപാൽ എം​എൽഎയാണ് കഴിഞ്ഞ ദിവസം ഈ പ്ലാസ്റ്റിക് റീസൈക്കിൾ മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചത്. സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടിൽ നിന്നും അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

പതിവ് തെറ്റിക്കാതെ സുരേഷ് ഗോപി കോടീശ്വരൻ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണിൽ എത്തിയത് ആരാധകർക്ക് വലിയ സന്തോഷമാണ് നൽകുന്നത്.എന്നാൽ വളരെ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന ഷോ ഇപ്പോൾ മഴവിൽ മനോരമയിൽ ആണെന്ന് മാത്രം. ഓരോ സീസണിലും മത്സരാർത്ഥികൾ ആയി എത്തുന്നവർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഒട്ടേറെ സഹായങ്ങൾ സുരേഷ് ഗോപി ചെയ്യാറുണ്ട്.
അതുപോലെ ഇത്തവണയും തന്നാലാകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയാണ് താരം.

gokul about suresh gopi

More in Malayalam

Trending

Uncategorized