Connect with us

ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുത് എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുള്ളതാ;ഷെയിന്റെ മാസ് ഡയലോഗ്!

Malayalam

ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുത് എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുള്ളതാ;ഷെയിന്റെ മാസ് ഡയലോഗ്!

ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റെ ഒപ്പം ഒരു പണിക്കും ഇറങ്ങരുത് എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുള്ളതാ;ഷെയിന്റെ മാസ് ഡയലോഗ്!

ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഷെയ്ൻ നിഗമാണ്.ഷെയ്ൻ നിഗത്തിനെതിരെ നിരവധി വിമർശനങ്ങളാണ് പുറത്തുവരുന്നത്.എന്നാൽ ഇപ്പോളിതാ താരം പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരികയാണ്.വലിയ പെരുന്നാള്‍ ട്രെയിലറില്‍ ഷെയ്ന്‍ നിഗത്തിന്റെ ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’ എന്നാണ് ആ മാസ്സ് ഡയലോഗ്.കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളുടെ പിടിയിൽ നിന്ന് തലയൂരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് താരം.

ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. അന്തരിച്ചു പോയ പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം സുരേഷ് രാജന്‍.

ഷെയ്ൻ നിഗം വിഷയം ഒത്തുതീർപ്പിനൊരുങ്ങിയ സാഹചര്യത്തിൽ ഷെയ്ൻ നടത്തിയ പ്രസ്താവന വലിയ വിവാദഹങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.ഇനി ഒത്തുതീർപ്പിന് തയ്യാറല്ലെന്നും ഷെയ്ൻ പരസ്യമായി മാപ്പുപറയണമെന്നും നിർമാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഈ സാഹചര്യത്തിൽ ക്ഷമ ചോദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം.തൻറെ ഫേസ്ബുക് പേജിലൂടെയാണ് ഷെയ്ൻ വിശദീകരണവുമായി എത്തിയത്.താൻ ചലച്ചിത്രമേളയിൽ നടത്തിയ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചുവെന്ന് ഷെയ്ൻ പറഞ്ഞിരുന്നു.

shane nigam new film trailer

Continue Reading
You may also like...

More in Malayalam

Trending

Malayalam