55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആരംഭമായി. നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുക. 25 ഫീച്ചർ ചിത്രങ്ങളും 20 നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര വീർ സവർക്കർ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡയാണ് ചിത്രത്തിന്റെ സംവിധായകൻ.
384 ചിത്രങ്ങളിൽ നിന്നാണ് ഫീച്ചർ വിഭാഗത്തിലെ 25 സിനിമകൾ തിരഞ്ഞെടുത്തത്. നോൺ ഫീച്ചർ വിഭാഗത്തിലെ ചിത്രങ്ങൾ തിരഞ്ഞെടുത്തത് 262 സിനിമകളിൽ നിന്നുമാണ്. നിരവധി മലയാള ചിത്രങ്ങളും ഫെസ്റ്റിവെല്ലിൽ ഇടംപിടിച്ചിട്ടുണ്ട്.
ആടുജീവിതം, ലെവൽക്രോസ്, ഭ്രമയുഗം തുടങ്ങിയവ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. മുഖ്യധാരാ ചിത്രമായി മഞ്ഞുമ്മൽ ബോയ്‌സ് പ്രദർശിപ്പിക്കും.
തമിഴിൽനിന്ന് ജിഗർതണ്ട ഡബിൾ എക്സും തെലുങ്കിൽനിന്ന് കൽക്കി 2898 എ.ഡി എന്ന ചിത്രവും പ്രദർശിപ്പിക്കും. ഇതിൽ മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് മഞ്ഞുമ്മൽ ബോയ്സും കൽക്കിയും ഉൾപ്പെട്ടിരിക്കുന്നത്.
വിക്രാന്ത് മാസി നായകനായ 12ത് ഫെയിൽ എന്ന ചിത്രവും ഈ പട്ടികയിലുണ്ട്. നടൻ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ സിനിമകൾ തിരഞ്ഞെടുത്തത്.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...