Connect with us

അമിത ശരീര പ്രദർശനം; സൂര്യയും ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തണമെന്ന കർശന നിർദ്ദേശവുമായി സെൻസർ ബോർഡ്

Movies

അമിത ശരീര പ്രദർശനം; സൂര്യയും ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തണമെന്ന കർശന നിർദ്ദേശവുമായി സെൻസർ ബോർഡ്

അമിത ശരീര പ്രദർശനം; സൂര്യയും ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തണമെന്ന കർശന നിർദ്ദേശവുമായി സെൻസർ ബോർഡ്

സൂര്യയുടേതായി പുറത്തെത്താൻ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. സിരുത്തെ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ ‘യോലോ’ എന്ന ഗാനം പുറത്തെത്തിയിരുന്നു. എ്നനാൽ ഇപ്പോഴിതാ ​ഗാനത്തിലെ ചില രം​ഗങ്ങൾ പരിഷ്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്.

റിലീസിന് മുന്നോടിയായി സൂര്യയും ബോളിവുഡ് നടി ദിഷ പഠാനിയും ഭാഗമായ ഗാനത്തിന് നിർണ്ണായകമായ മാറ്റങ്ങൾ വരുത്തണമെന്നാണ് സെൻസര് ബോർഡിന്റെ ആവശ്യം. ഗാനരംഗങ്ങളിൽ അമിത ശരീര പ്രദർശനമുണ്ടെന്നും ആ രംഗങ്ങൾ നീക്കം ചെയ്യുകയോ സി ബി എഫ് സി അംഗങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ച് പരിഷ്കരിക്കുകയോ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.

ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. വിവേകയാണ് വരികൾ എഴുതിയിരിക്കുന്നത്. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കും ഇതെന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയൻസ് ഫിക്‌ഷൻ സിനിമാണ് കങ്കുവ.

ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമൽ സിനിമയിൽ ഏറെ ആഘോഷിക്കപ്പെട്ട വില്ലൻ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്.

സംവിധാനം സിരുത്തൈ ശിവ. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. മലയാളത്തിലെ എഡിറ്റിങ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

More in Movies

Trending