Connect with us

നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്; കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും; റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്; റിമ കല്ലിങ്കൽ!!

Malayalam

നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്; കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും; റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്; റിമ കല്ലിങ്കൽ!!

നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്; കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും; റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്; റിമ കല്ലിങ്കൽ!!

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പലരുടെയും മുഖം മൂടി അഴിഞ്ഞുവീഴുകയാണ്. പല വമ്പന്മാരുടെയും തനിനിറമാണ് പുറത്തായിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയിൽ സ്ത്രീകൾ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും പുറത്ത് വന്നിരിക്കുകയാണ്. നടികളുടെ മുറികളിൽ വന്നിരിക്കുന്ന നടന്മാർ ആരൊക്കെയാണ് നടികൾക്ക് ചിത്രങ്ങൾ അയച്ചുകൊടുത്ത നടൻമാർ ആരാണ് വലിയ വെല്ലുവിളികളും ഒക്കെയാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. പലരും ഇത്തിരി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ. ഒരുപാടു പേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണെന്നും തങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയായിരുന്നെന്നും റിമ പറഞ്ഞു.’255 പേജുള്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടിൽ കമ്മിഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യു സി സി നോക്കും. അതിനു ശേഷം ആയിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങൾ തീരുമാനിക്കുക. ഞങ്ങൾക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടിയത്. ഞങ്ങൾ നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്. കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും. റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ട്. ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്. റിപ്പോർട്ട് പുറത്തുവന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.’ റിമ പറഞ്ഞു. അതേ സമയം റിമയ്ക്ക് എന്തെങ്കിലും ദുരനുഭവം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഏയ് ”ഇല്ല ഇല്ല” എന്നാണ് മറുപടി പറഞ്ഞത്.

അതേസമയം അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോ‍ർട്ടിൽ പറയുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കമുണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

More in Malayalam

Trending

Recent

To Top