Malayalam Breaking News
ഭർത്താവിന്റെ വഴിയേ ഇനി ഗൗതമി നായരും
ഭർത്താവിന്റെ വഴിയേ ഇനി ഗൗതമി നായരും
ഭർത്താവിന്റെ വഴിയേ ഇനി ഗൗതമി നായരും
പുതിയ മുഖത്തോടെ ഗംഭീര തിരിച്ചു വരവിനൊരുങ്ങുകയാണ് ഗൗതമി നായർ. അഭിനയത്തിൽ നിന്ന് കുറച്ച് നാൾ വിട്ടുനിൽക്കുകയായിരുന്നു താരം. ഈ വട്ടം സംവിധായികയുടെ വേഷമാണ് ഗൗതമി തിരഞ്ഞെടുത്തിരിക്കുന്നത്. കുറച്ചു സിനിമകളിൽ മാത്രമേ ഗൗതമി അഭിനയിച്ചിട്ടുള്ളു എങ്കിലും എല്ലാം കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.
സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ ഭാര്യയാണ് ഗൗതമി. ശ്രീനാഥിന്റെ ആദ്യ സിനിമയായിരുന്നു ഇത്.ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു സെക്കൻഡ് ഷോ.
സണ്ണിവെയ്ന്, അനൂപ് മോനോന്, ദുര്‍ഗാകൃഷ്ണ,സൈജു കുറുപ്പ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് ആരംഭിച്ചു. ഗൗതമി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് ഗൗതമി പോസ്റ്റില്‍ പറയുന്നു.കെ.എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഇടയ്ക്കു പഠനത്തിനുവേണ്ടിയാണ് താരം സിനിമയിൽ നിന്നും മാറി നിന്നത്. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് ഗൗതമി.കേരള സര്‍വകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണ് ഗൗതമി വിജയിച്ചത്. പുതിയ രംഗത്തേക്കുള്ള ഗൗതമിയുടെ ചുവടുവയ്പ്പിൽ ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
gauthami’s new start as a director
