Tamil
മലയാളത്തില്‍ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ഗൗതം വസുദേവ് മേനോന്‍, നായകനാകുന്നത് ഈ സൂപ്പര്‍ താരം
മലയാളത്തില്‍ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങി ഗൗതം വസുദേവ് മേനോന്‍, നായകനാകുന്നത് ഈ സൂപ്പര്‍ താരം
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ഗൗതം വസുദേവ് മേനോന്‍. നിരവധി ട്രെന്‍ഡ് സൃഷ്ടിച്ചിട്ടുള്ള ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാള ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഏറെ ആവേശമുണര്‍ത്തുന്ന സ്റ്റാര്‍ കാസ്റ്റുമാണ് ചിത്രത്തിന്റേത്. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ നയന്‍താര നായികയാവുമെന്നും ദുല്‍ഖര്‍ ചിത്രം എബിസിഡിയുടെ രചയിതാക്കളാവും ഈ സിനിമയുടെ രചനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്നും നയന്‍താര ആയിരിക്കും നായികയെന്നും എന്നാല്‍ ഇത് മലയാളത്തിലാണോ തമിഴിലാണോ എന്ന വിവരം ലഭ്യമല്ലെന്നുമാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും ഏറെക്കുറെ കണ്‍ഫേംഡ് ആണ് ഈ പ്രോജക്റ്റ് എന്നും അദ്ദേഹം പറയുന്നു.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നിറയുമ്പോഴും ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇങ്ങനെയൊരു പ്രോജക്റ്റ് വരുന്നപക്ഷം അതിന് വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.
നടന്നാല്‍ എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്. ദുല്‍ഖര്‍ സല്‍മാന്റെ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം എബിസിഡിയുടെ കഥ സൂരജ് നീരജിന്റേത് ആയിരുന്നു. സംവിധായകനൊപ്പം സൂരജ് നീരജും നവീന്‍ ഭാസ്‌കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വ്വഹിച്ചത്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം.
