ഗണേഷിനോടാ കളി!! നാട്ടുകാരെ വിറപ്പിച്ച് ഹിറ്റാച്ചി ഡ്രൈവറുടെ പരാക്രമം എട്ടിന്റെ പണികൊടുത്ത് ഗണേഷ് കുമാര്‍
By
ഉടക്കാന്‍ വരുന്നവരോട് ഒരല്പം പോലും വിട്ടുവീഴ്ച വരുത്താത്ത നേതാവാണ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇത് പല സന്ദര്‍ഭത്തില്‍ ഗണേഷ് കുമാര്‍ തെളിയിച്ചതാണ്. മുമ്പൊരിക്കല്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ തിരുവനന്തപുരം വട്ടപ്പാറയില്‍ വച്ച് ഗണേഷ് കുമാറിന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത് സമാന്തര സര്‍വീസ് നടത്തുന്ന ടെമ്പോ വാന്‍ പാഞ്ഞുപോയി. ഉടന്‍ തന്നെ അതി സാഹസികമായി ടെമ്പോക്കാരനെ പൊക്കി വട്ടപ്പാറ പോലീസ് സ്റ്റേഷനിലേല്‍പ്പിച്ചു.
അതേ സംഭവം ഓര്‍മ്മപ്പെടുത്തുന്ന സംഭവമാണ് മലയോര ഹൈവേയായ മടത്തറ വേങ്കൊല്ല എന്ന സ്ഥലത്ത് നടന്നത്. നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടരമായ രീതിയില്‍ വണ്ടിയോടിച്ച ഹിറ്റാച്ചി ഡ്രൈവറെ ഗണേഷ് കുമാര്‍ എംഎല്‍എ പാഠം പഠിപ്പിച്ചു. മലയോര ഹൈവേയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടുന്നതു കണ്ട് അതു വഴി വരുകയായിരുന്ന ഗണേഷ് കുമാര്‍. ഒട്ടും പ്രതീക്ഷിക്കാതെ ഗണേഷ് കുമാര്‍ തന്റെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി. എംഎല്‍എയുടെ മാസ് എന്‍ട്രി നാട്ടുകാര്‍ക്ക് ആശ്വാസം നല്കി.
വണ്ടി നിര്‍ത്തി ഗണേഷ് കുമാര്‍ നടന്നുവരുന്ന സമയത്താണ് ഹിറ്റാച്ചി ഡ്രൈവര്‍ 360 ഡിഗ്രിയില്‍ വണ്ടി തിരിച്ചത്. ഇവന് ആള് കൊള്ളാല്ലോ…ഗണേഷ് കുമാറും പേടിച്ചുപോയി. പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനാല്‍ അപകടം പറ്റിയില്ല. എന്നാല്‍ എംഎല്‍എയുണ്ടോ വിടുന്നു. വണ്ടി നിര്‍ത്താന്‍ ഉഗ്രശാസനയോടെ പറഞ്ഞു. ഒപ്പം പോലീസ് ഉന്നതരേയും വിളിച്ചു. ഗണേഷ് കുമാറിന് ജനങ്ങള്‍ കട്ട സപ്പോര്‍ട്ടും കൂടി നല്‍കിയതോടെ രംഗം പന്തിയല്ലെന്ന് കണ്ട് ഹിറ്റാച്ചി ഡ്രൈവര്‍ പേടിച്ചുപോയി വണ്ടിയൊതുക്കി.
അതേസമയം താനും അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടുകൊണ്ട് എംഎല്‍എ എന്ന നിലയില്‍ ഇവിടെ നിന്നും പോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വഴി തടഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഡ്രൈവറെന്ന് നാട്ടുകാര്‍ ആരോപിച്ചു.
താനുള്‍പ്പെടെ മൂന്നോളം പേര് ഹിറ്റാച്ചിക്കടിയില്‍പ്പെട്ട് മരിക്കേണ്ടതായിരുന്നുവെന്ന് ഗണേഷ് കുമാര്‍ പറയുന്നു. െ്രെഡവര്‍ അപകടകരമായ രീതിയില്‍ 380 ഡിഗ്രി വണ്ടി കറക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇത്രയും സ്പീഡില്‍ ഹിറ്റാച്ചി കറങ്ങുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. െ്രെഡവറെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗണേഷ് കുമാര്‍ പൊലീസിനെ ബന്ധപ്പെടുന്നത്.
നിന്റെ ജോലി പോയെടാ, പൊലീസ് വരട്ടെ, നീ ജയിലിലാകും, ഞാനാ പറയണേ’ എന്നും എംഎല്‍എ പറയുന്നു. പൊലീസ് വന്നതിന് ശേഷം മാത്രമേ സാര്‍ പോകാവൂ എന്ന് നാട്ടുകാര്‍ ഗണേഷ് കുമാറിനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ ഗണേഷ് കുമാര്‍, ഡ്രൈവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന ഉറപ്പും നാട്ടുകാര്‍ക്ക് നല്കി.
ഗതാഗത മന്ത്രിയെന്ന നിലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് ഗണേഷ്കുമാര് നടത്തിയിരുന്നത്. കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിനെതിരെ ഗണേഷ് കുമാര്‍ അടുത്തിടെ ആഞ്ഞടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമെന്നു വരുത്തി അടച്ചുപൂട്ടാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇതിന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് കൂട്ടുനില്‍ക്കരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രിപ്പണി എന്നു പറയുന്നത് എസ്കോര്‍ട്ടും സ്റ്റേറ്റ് കാറും മാത്രമല്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. പൊതുജനമധ്യത്തില്‍ എംഎല്‍എമാരെ അവഹേളിക്കുന്ന തീരുമാനം എടുക്കാന്‍ പാടില്ല. മന്ത്രി നിഷേധാത്മക സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുഗതാഗതം എന്ന് പറയുന്നത് സാധാരണക്കാര്‍ക്കുവേണ്ടിയുള്ളതാണ്. അതിനെ തകര്‍ക്കാന്‍ സമ്മതിക്കരുതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ganeshkumar- hero
