Connect with us

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ അന്തരിച്ചു!!

Malayalam

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ അന്തരിച്ചു!!

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ അന്തരിച്ചു!!

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസ്സായിരുന്നു അദ്ദേഹത്തിന്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ പലതിന്റെയും നിർമാണം ഗാന്ധിമതി ബാലനായിരുന്നു.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങി 30 ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി.

വരുമാനമെന്നതിലുപരി സിനിമയെ നെഞ്ചോട് ചേർത്ത് നിർത്തിയ നിർമാതാക്കളിൽ ഒരാൾ കൂടിയായിരുന്നു ബാലൻ. അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്തായിരുന്നു ബാലൻ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്.

63 വയസിൽ മകളുടെ സൈബർ ഫോറൻസിക് ലാബും സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയറുകളും ചേർന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് ബാലൻ കടന്നുവരുകയും രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർതുകയും ചെയ്തിരുന്നു. പത്മരാജൻ സിനിമകളിലൂടെയാണ് ബാലൻ മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തതും പത്മരാജനൊപ്പമായിരുന്നു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലനാണ് മകൾ.

More in Malayalam

Trending

Recent

To Top