Hollywood
അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം
അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയില്‍; ഒടുക്കം മരണത്തിന് കീഴടങ്ങി ഗെയിം ഓഫ് ത്രോണ്‍സ് താരം
Published on

ഗെയിം ഓഫ് ത്രോണ്‍സ് താരം അയാന് ഗെല്‍ഡര്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. ജീവിതപങ്കാളിയും സഹതാരവുമായ ബെന്‍ ഡാനിയല്‍സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഗെല്‍ഡറിന്റെ മരണ വാര്‍ത്ത അറിയിച്ചത്.
ഗെയിം ഓഫ് ത്രോണ്‍സ് എന്ന വെബ് സീരീസിലെ കെവാന്‍ ലാനിസ്റ്റര്‍ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ഗെല്‍ഡര്‍. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഗെല്‍ഡര്‍ അര്‍ബുദത്തോട് പോരാടുകയായിരുന്നുവെന്നും ഡാനിയല്‍സ് കുറിച്ചു. കഴിഞ്ഞ 30 വര്‍ഷമായി ഇരുവരും ജീവിത പങ്കാളികളാണ്.
ഈ വര്‍ഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കല്‍ ഡിറ്റക്ടീവ് സീരീസായ ഫാദര്‍ ബ്രൗണില്‍ ഗെല്‍ഡര്‍ വേഷമിട്ടിരുന്നു.
‘ടോര്‍ച്ച് വുഡ്’, ‘ഹിസ് ഡാര്‍ക്ക് മെറ്റീരിയല്‍സ്’, ‘ഡോക്ടര്‍ ഹു’, ‘സ്നാച്ച്’, ‘ദ ബില്‍’ തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. പ്രമുഖരടക്കം നിരവധി ആളുകളാണ് ഗെല്‍ഡറിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയത്.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...