Malayalam
ഭവതി ഒന്ന് മനസുവെച്ചാല്‍ ദിലീപേട്ടന്‍ എന്റെ അമ്മായിയപ്പനാവും, കാശ് കണ്ട് മോഹിച്ചിട്ടൊന്നുമല്ല; മീനാക്ഷി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകളുമായി ആരാധകര്‍
ഭവതി ഒന്ന് മനസുവെച്ചാല്‍ ദിലീപേട്ടന്‍ എന്റെ അമ്മായിയപ്പനാവും, കാശ് കണ്ട് മോഹിച്ചിട്ടൊന്നുമല്ല; മീനാക്ഷി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് രസകരമായ കമന്റുകളുമായി ആരാധകര്‍
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. അത് വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. എപ്പോഴാണ് താരം സിനിമയിലേയ്ക്ക് വരുന്നതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി കുറച്ച് വര്‍ഷങ്ങള്‍ ആയതേയുള്ളൂ ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തിട്ട്. വിശേഷ ദിവസങ്ങളില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ പഠനത്തിലാണ് മീനാക്ഷി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അച്ഛന്റെ സിനിമയിലെ സീനുകള്‍ ഉള്‍പ്പെടുത്തി മുമ്പ് ടിക്ക് ടോക്കൊക്കെ ചെയ്തിരുന്നു മീനാക്ഷി.
അന്ന് ആരാധകര്‍ കരുതിയത് വൈകാതെ മീനാക്ഷി സിനിമയിലേയ്ക്ക് വരുമെന്നാണ്. കാരണം ഒരു നായികയ്ക്ക് വേണ്ട എല്ലാ കഴിവും ഗുണങ്ങളും മീനാക്ഷിക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. നൃത്തത്തില്‍ അടക്കം പ്രാവീണ്യം തെളിയിച്ച മീനാക്ഷിയിപ്പോള്‍ മെഡിസിന്‍ പഠനവും ഹൗസ് സര്‍ജന്‍സിയും ഒക്കെയായി തിരക്കിലാണ്. മകള്‍ സിനിമയിലേക്ക് വരുമോയെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു മറുപടി പറയാന്‍ ദീലിപിനുമാകാറില്ല.
മകള്‍ ഡോക്ടറാവാന്‍ പഠനം ആരംഭിച്ചപ്പോള്‍ മുതല്‍ ത്രില്ലിലാണ് ദിലീപും. അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മകളുടെ വിശേഷങ്ങള്‍ ദിലീപും പങ്കിടാറുണ്ട്. അടുത്തിടെ സര്‍ജറി ചെയ്യുന്ന ചിത്രങ്ങളെല്ലാം മീനാക്ഷി അയച്ചു തന്നിരുന്നെന്നും ദിലീപ് പറഞ്ഞിരുന്നു. അതൊക്കെ കാണുമ്പോള്‍ അഭിമാനമാണ്. എന്റെ മകള്‍ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കള്‍. നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നുവെങ്കിലും വളരെ വിരളമായി മാത്രമെ അതില്‍ ആക്ടീവായി മീനാക്ഷി നില്‍ക്കാറുള്ളു. മീനാക്ഷി എന്ത് പോസ്റ്റ് പങ്കിട്ടാലും അത് ഉടന്‍ തന്നെ വാര്‍ത്തയാകും. കാരണം മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ മകളാണല്ലോ… 2020ലാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചത്. ഇതുവരെ താരപുത്രിയെ നാല് ലക്ഷത്തിന് അടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ദിലീപിനെയും കാവ്യ മാധവനെയും അടക്കം വെറും നാല്‍പ്പത്തിയൊമ്പത് പേരെ മാത്രമെ മീനാക്ഷി തിരികെ ഫോളോ ചെയ്യുന്നുള്ളു. അതിലും അമ്മ മഞ്ജു വാര്യര്‍ ഇല്ല.
ഇപ്പോഴിതാ മീനാക്ഷി പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റും അതിന് ലഭിച്ച കമന്റുകളുമാണ് വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ് ചുരിദാറില്‍ അതീവ സുന്ദരിയായി ചിരിതൂകി നില്‍ക്കുന്ന മീനാക്ഷിയാണ് ചിത്രങ്ങളിലുള്ളത്. ഫോട്ടോയ്ക്ക് മഞ്ഞക്കിളിയുടെ ഒരു ചിത്രമാണ് ക്യാപ്ഷനായി മീനാക്ഷി നല്‍കിയത്. ഫോട്ടോ നിമിഷനേരം കൊണ്ട് വൈറലായി സെലിബ്രിറ്റികളായ നമിത പ്രമോദ് അടക്കം നിരവധിപേര്‍ കമന്റുകളുമായി എത്തി.
നമിത മീനാക്ഷിയുടെ ഉറ്റ ചങ്ങതിയാണ്. പ്രിറ്റി എന്നാണ് മീനാക്ഷിയുടെ ഫോട്ടോയ്ക്ക് നമിത നല്‍കിയ കമന്റ്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ ഹല്‍ദിക്കെത്തിയപ്പോള്‍ ഉള്ളതാണോ ഫോട്ടോയെന്ന സംശയം ആരാധകര്‍ക്കുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അവരുടെ കുടുംബവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചട
ങ്ങുമായി ബന്ധപ്പെട്ട തിരക്കിലാണ്. സെലിബ്രിറ്റികളുടെ കമന്റുകള്‍ക്ക് പുറമെ ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളും വന്നിട്ടുണ്ട്.
മുമ്പ് മീനാക്ഷി എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിടുമായിരുന്നു. ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല. അതുകൊണ്ട് തന്നെ ചിരിപ്പിക്കുന്ന തരം നിരവധി കമന്റുകള്‍ ഫോട്ടോയ്ക്ക് വരുന്നുണ്ട്. വിവാഹാലോചന അടക്കമുള്ളവയാണ് കമന്റായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നറിഞ്ഞു. ഭവതി ഒന്ന് മനസുവെച്ചാല്‍ ദിലീപേട്ടന്‍ എന്റെ അമ്മായിയപ്പനാവും. കാശ് കണ്ട് മോഹിച്ചിട്ടൊന്നുമല്ല… ഈ നിഷ്‌കളങ്ക ചിരി കണ്ടിട്ടാണ് എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
ചുന്ദരി ആയട്ടുണ്ടല്ലോ… ദിലീപേട്ടന്റെ മോള്‍, പാവം കുട്ടിക്ക് ഒരു ജീവിതം കൊടുത്തോട്ടെ ഞാന്‍ എന്നിങ്ങനെ എല്ലാമാണ് മറ്റ് കമന്റുകള്‍. കൂടാതെ പതിവായുള്ള മഞ്ജുവുമായുള്ള സാദൃശ്യം ചൂണ്ടാക്കാട്ടിയുള്ള നിരവധി കമന്റുകളുമുണ്ട്. അമ്മയുടെ ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെ മകളും ഇന്റര്‍നെറ്റില്‍ വൈറലാണ്. കഴിഞ്ഞ ദിവസം കറുപ്പ് സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ മഞ്ജു പങ്കിട്ടത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
