Malayalam
‘നീ തലയാട്ടേണ്ട നിന്നോടാ പറയുന്നത്’ ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍!
‘നീ തലയാട്ടേണ്ട നിന്നോടാ പറയുന്നത്’ ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍!
ഷോ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ കഥാഗതികൾ മാറി മറയുന്ന ഒരു കാഴ്ചയാണ് ബിഗ്‌ബോസ്സിൽ കാണുന്നത്.ഡോക്ടര്‍ രജിത് കുമാറിനെ ഫുക്രു കയ്യേറ്റം ചെയ്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഡോ.രജിത് കുമാറിനു നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകനും നടനുമായ ആലപ്പി അഷറഫ് രംഗത്തുമെത്തി. മാത്രമല്ല കയ്യേറ്റം ചെയ്തത് മുൻ നിർത്തി കൊണ്ട് ആലപ്പി അഷ്റഫ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത്തും ഡോറില്‍ പിടിച്ചുനില്‍ക്കുന്ന ഫുക്രുവും തമ്മിലുണ്ടായ കയ്യാങ്കളി വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. തമ്മില്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ പിടിക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി. മറ്റുള്ളവര്‍ വന്ന പിടിച്ചുമാറ്റിയായിരുന്നു അപ്പോള്‍ താല്‍ക്കാലികമായി പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത്.കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ ബിഗ് ബോസ് ഫുക്രുവിനോടും രജിത്തിനോടും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതോടെയാണ് അങ്കക്കളരിയായിരുന്ന ബിഗ്‌ബോസ്സ് ഹൌസ് ഒന്ന് ശാന്തമായത് . അതും ബിഗ് ബോസിന്റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായതുമില്ല.
എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്ന നിലയില്‍ മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ഇക്കാര്യം ഓര്‍മപ്പെടുത്തി. എന്താണ് ഒരു കുടുംബം എന്നാല്‍ കരുതുന്നതെന്ന് ഫുക്രുവിനോട് ചോദിച്ചപ്പോള്‍. നല്ല ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബം എന്നായിരുന്നു മറുപടി. അങ്ങനെയാണോ അവിടെയെന്നായിരുന്നു ഫുക്രുവിനോട് മോഹന്‍ലാല്‍ ചോദിച്ചത്.
പിന്നാലെ രജിത്തിനോടും മോഹന്‍ലാല്‍ കയ്യിലെ മുറിവിനെ കുറിച്ച് ചോദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ തുടങ്ങിയ രജിത്തിനോട് രണ്ട് മിനുട്ട് അവിടെ വെയിറ്റ് ചെയ്താല്‍ മതിയായിരുന്നല്ലോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. ശരിയാണെന്നും അപ്പോള്‍ ഞാനും കുട്ടിയായിപ്പോയി എന്ന് രജിത് ഏറ്റുപറഞ്ഞു. ഒരു കാര്യം പറയാം കഴിഞ്ഞ തവണയും പറഞ്ഞു. തലയാട്ടിക്കൊണ്ടിരുന്ന ഫുക്രുവിനോട് ശബ്ദം കടുപ്പിച്ച് നീ തലയാട്ടേണ്ട നിന്നോടാണ് പറയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫിസിക്കലായിട്ടുള്ള മര്‍ദ്ദനം എന്നിവ വന്നാല്‍ വേറെ തരത്തിലായിരിക്കും ചെയ്യുന്നത്. അതൊക്കെ അപ്പോള്‍ അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ബിഗ് ബോസ്സിലെ അടിപിടികൾക്കും വഴക്കിനും കയ്യാങ്കളിക്കും ഒപ്പം തന്നെ പ്രധാന ഹൈ ലൈറ്റ് ആണ് പ്രണയം. ബിഗ് ബസ്സിൽ പൊട്ടിമുളക്കുന്ന പ്രണയങ്ങളെല്ലാം പ്രേക്ഷകർക്ക് രസകരമായ നിമിഷങ്ങളും സമ്മാനിക്കാറുണ്ട്. സമയപ്രായക്കാരായ മത്സരാർത്ഥികളെ മറ്റുള്ളവർ ചേർന്ന് കളിയാക്കുന്നതും പതിവാണ്. ഈ കളിയാക്കലുകൾ മിക്കവാറുംതന്നെ സത്യമാകാറാണ് പതിവും. ഈ പ്രണയ രംഗങ്ങളൊക്കെ പ്രേക്ഷകരും ആസ്വദിക്കാറുമുണ്ട്.
fukru in bigboss
