Malayalam
രണ്ട് മണിക്കൂർ മാത്രമാണ് നിങ്ങൾ കാണുന്നത്; യഥാർത്ഥ കാര്യങ്ങൾ ബിഗ് ബോസ് പുറത്തുവിടുന്നില്ല വെളിപ്പെടുത്തി ഫക്രു
രണ്ട് മണിക്കൂർ മാത്രമാണ് നിങ്ങൾ കാണുന്നത്; യഥാർത്ഥ കാര്യങ്ങൾ ബിഗ് ബോസ് പുറത്തുവിടുന്നില്ല വെളിപ്പെടുത്തി ഫക്രു
ടിക്ക് ടോക്ക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഫുക്രു. ടിക് ടോക്കിൽ നിന്നും പിന്നീട് ബിഗ് ബോസ്സിൽ മത്സരാർത്ഥിയായി എത്തിയപ്പോഴും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഷോയിൽ നൂറ് ദിവസം വരെ വരെയെത്തുമെന്ന് അധികപേരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഫുക്രു. കഴിഞ്ഞ ദിവസമായിരുന്നു ഫുക്രുവിന്റെ പിറന്നാള്‍. ജന്മദിനത്തില്‍ ബിഗ് ബോസ് താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലും ഫുക്രുവിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.
റന്നാളിന് പിന്നാലെ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെച്ച് ഫുക്രു ഹലോ ലൈവില്‍ എത്തിയിരുന്നു. ലൈവിനിടെ രജിത്ത് കുമാറുമായുണ്ടായ ചില കാര്യങ്ങളും ഫുക്രു തുറന്നുപറഞ്ഞു.
രജിത്തുമായി തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് ഫുക്രു ഹലോ ലൈവില്‍ പറഞ്ഞത്. പുറത്തിറങ്ങിയ ശേഷം കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല . താന്‍ അദ്ദേഹത്തെ ചവിട്ടിയിട്ടില്ലെന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫുക്രു പറഞ്ഞു. മാത്രമല്ല ബിഗ് ബോസില്‍ നടക്കുന്ന കാര്യങ്ങള്‍ രണ്ട് മണിക്കൂര്‍ മാത്രമല്ലെ നിങ്ങള്‍ കാണുന്നത്. കറക്ട് കാര്യങ്ങള്‍ ബിഗ് ബോസ് പുറത്തുവിടാത്തതാകാം.
തന്റെ അക്കൗണ്ടിൽ നിന്ന് മോശം കമന്റുകളും സന്ദേശങ്ങളും അയക്കുകയും തുടർച്ചയായി തനിയ്ക്ക് വധഭീഷണി ഉൾപ്പടെയുള്ള സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും ഫുക്രു സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഫുക്രു ഇതേ കുറിച്ച് പറഞ്ഞത്
ബിഗ് ബോസിൽ നിന്ന് പുറത്തു വന്നതോടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുവെന്നും വധഭീഷണി സന്ദേശം ഉൾപ്പടെ ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ഫുക്രു എത്തിയിരുന്നു\
ബോസ് മല്‍സരാര്‍ത്ഥികളില്‍ ആരുമായാണ് കൂടുതല്‍ അടുപ്പം എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും തനിക്ക് ഒരുപോലെയാണെന്ന് ഫുക്രു പറഞ്ഞു. അങ്ങനെ ഒരാളെ മാത്രം എടുത്തു പറയാന്‍ സാധിക്കില്ല. എലീന, ഷാജു ചേട്ടന്‍, ആര്യ അങ്ങനെ എല്ലാവരുമായും നല്ല ബന്ധമാണ്. ഇതില്‍ ഒരാളെ മാത്രം എടുത്തുപറയുമ്പോഴായിരിക്കും മറ്റുളളവരെക്കുറിച്ച് മനസില്‍ വരിക.
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷവും താന്‍ ഇപ്പോഴും ബിഗ് ബോസ് ഓര്‍മ്മകളില്‍ തന്നെയാണെന്നും ഫുക്രു പറഞ്ഞു. മറക്കാന്‍ ആകാത്ത അനുഭവം എന്ന് പറയാന്‍ പറ്റില്ല. എല്ലാം ഓര്‍മ്മകള്‍ തന്നെയാണ്. ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ ആണ് ബിഗ് ബോസ് സമ്മാനിച്ചത് എന്നും ഫുക്രു പറഞ്ഞു.
ഫുക്രുവിന് ജന്മദിന ആശംസ അറിയിച്ചുകൊണ്ടുളള ബിഗ് ബോസ് താരങ്ങളുടെ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു
fukru
