Connect with us

സിനിമ പേരുകൾ കോർത്തിണക്കി സിബി മലയിലിന് പിറന്നാളാശംസകളുമായി ഷാജി പട്ടിക്കര

Malayalam

സിനിമ പേരുകൾ കോർത്തിണക്കി സിബി മലയിലിന് പിറന്നാളാശംസകളുമായി ഷാജി പട്ടിക്കര

സിനിമ പേരുകൾ കോർത്തിണക്കി സിബി മലയിലിന് പിറന്നാളാശംസകളുമായി ഷാജി പട്ടിക്കര

സംവിധായകൻ സിബി മലയിലിന്റെ പിറന്നാൽ ദിനത്തിൽ അദ്ദേഹത്തിന്റെ മുഴുവൻ സിനിമകളുടെയും പേര് വെച്ച് കൊണ്ട് ജന്മദിനാശംസകൾ നേർന്ന് ഷാജി പട്ടിക്കര

പ്രിയപ്പെട്ട സിബിമലയിൽ സാറിന്
ഹൃദയം നിറഞ്ഞ ജന്മദിന ആശംസകൾ !
അദ്ദേഹത്തിന്റെ മുഴുവൻ സിനിമകളുടെയും പേരുകൾ കൂട്ടിയിണക്കി വാചകങ്ങളാക്കി നോക്കിയതാണ്.

പ്രിയപ്പെട്ട സിബിസാർ,

മലയാള സിനിമയിൽ
തന്റേതായ
മുദ്രപതിപ്പിച്ച്
സംവിധാന രംഗത്ത്
കിരീടവും
ചെങ്കോലുമേന്തി
ഹിറ്റുകളുടെ
തനിയാവർത്തനങ്ങളിലൂടെ
വിജയങ്ങളുടെ
പരമ്പര സൃഷ്ടിച്ച,
ബത്ത്ലഹേമിലെ സമ്മറിൽ പോലും
പ്രണയവർണ്ണങ്ങളുടെ
ജലോത്സവം തീർത്ത,
രാരീരം പാടിയ
മുത്താരം കുന്നിലെ
എന്റെ വീട് അപ്പൂന്റേം എന്ന
കളി വീട്ടിൽ
കാണാക്കിനാവിൽ
ഒരു ഫ്ലാഷ് പോലെ
നീ വരുവോളം
കമലദളം വിരിയിച്ച,
വണ്ടർലാന്റിലെത്തിയ ആലീസിനെപ്പോലെ ആയിരത്തിലൊരുവനായ
വിചാരണ നേരിടാത്ത
ഉസ്താദ്.

അക്ഷരങ്ങളുടെ
എഴുതാപ്പുറങ്ങൾക്കപ്പുറം
ചേക്കേറാൻ ഒരു ചില്ല കൊതിച്ചവർക്ക്
ഭരതത്തിലൂടെ
സാന്ത്വനത്തിന്റെ
അമൃതം നൽകിയ,
ധനത്തിന് വേണ്ടി
ദൂരെ ദൂരെ ഒരു കൂടു കൂട്ടാൻ
വളയം തിരിച്ചവർക്ക്
ഉന്നം തെറ്റാതെ
ആകാശദൂതുമായെത്തിയ
ദേവദൂതന്
ദശരഥത്തിൽ
ഹിസ് ഹൈനസ് അബ്ദുള്ളയുടെ
അഭിനന്ദനങ്ങളുടെ മാലയോഗത്തിൽ
സിന്ദൂരരേഖ ചാർത്തിയ
സാഗരം സാക്ഷിയായി
ആഗസ്ത് 1 ന്
വയലിനിൽ
സദയം
സൈഗാൾ പാടുമ്പോൾ
പീലിവിടർത്തിയാടുന
മായാമയൂരങ്ങളോട്
കിസാനായ മലയാളിക്ക്
തങ്ങളുടെ വീട്ടിലെ
അതിഥികളെപ്പോലെ
ഇഷ്ടം !

ആശംസകളോടെ,

Continue Reading
You may also like...

More in Malayalam

Trending

Recent

To Top