Connect with us

മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചു, ഹിന്ദു ദൈവങ്ങളെ അനാദരിച്ചു; കൽക്കിയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ കോൺഗ്രസ് നേതാവ്

Movies

മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചു, ഹിന്ദു ദൈവങ്ങളെ അനാദരിച്ചു; കൽക്കിയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ കോൺഗ്രസ് നേതാവ്

മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചു, ഹിന്ദു ദൈവങ്ങളെ അനാദരിച്ചു; കൽക്കിയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ കോൺഗ്രസ് നേതാവ്

റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എ ഡി. പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം ഗ്ലോബൽ ബോക്സോഫീസിൽ 1000 കോടി രൂപ നേടിക്കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് ചിത്രം.

സിനിമയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. സിനിമ, മതഗ്രന്ഥങ്ങളെ വളച്ചൊടിച്ചെന്നും ഹിന്ദു ദൈവങ്ങളെ അനാദരിച്ചുവെന്നുമാണ് ആരോപണം. ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ള കൽക്കി ഭഗവാനെ കുറിച്ചുള്ള അടിസ്ഥാന ആശയത്തെ വരെ സിനിമ മാറ്റിമറിച്ചു.

ഇത് ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിന് എതിരാണ്. മതഗ്രന്ഥങ്ങളോടുള്ള അനാദരവാണിത്. ഹിന്ദു വിശ്വാസത്തിന്റെ തെറ്റിദ്ധാരണയിലേയ്ക്കും തെറ്റായ വ്യാഖ്യാനത്തിലേയ്ക്കും ഇത് നയിക്കും. ഹിന്ദു ഗ്രന്ഥങ്ങളെ തെറ്റായി ചിത്രീകരിക്കാൻ ആർക്കും അവകാശമില്ല. തങ്ങളുടെ സനാതന വിശ്വാസത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം നോട്ടീസിൽ പറയുന്നു.

മാത്രമല്ല, കൽക്കിയുടെ അണിയറപ്രവർത്തകർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ ഉജ്ജവൽ ആനന്ദ് ശർമ്മയും ആരോപിച്ചു. കൃത്രിമ ബീ ജസങ്കലനത്തിലൂടെ കൽക്കി ഭഗവാന്റെ ജനനം ചിത്രീകരിച്ചത് സിനിമയുടെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണമാണ്. ആശയക്കുഴപ്പത്തിലായ നിരവധി ഭക്തർ സമീപിച്ചതിനാലാണ് പ്രമോദ് കൃഷ്ണൻ നിയമനടപടി സ്വീകരിച്ചത് എന്നാണ് ആനന്ദ് ശർമ്മ പറയുന്നത്.

അതേസമയം, 2024 ജൂൺ 27നായിരുന്നു കൽക്കി 2898 എഡി തീയേറ്ററുകളിലെത്തിയത്. ആ​ഗോള കളക്ഷനിലും ചിത്രം 1400 കോടി കടന്ന് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 500 കോടിയിലധികവും സ്വന്തമാക്കി. പ്രഭാസിൻറെ ആദ്യ 1000 കോടി സിനിമയാണ് കൽക്കി 2898 എഡി.

ഇന്ത്യയിലും പുറത്തും ഒരേ പോലെ മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ചിത്രം കേരളത്തിൽ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്‌. ചിത്രത്തിൽ അശ്വദ്ധാമാവ് ആയി ആയിരുന്നു അമിതാഭ് ബച്ചൻ എത്തിയത്.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.

More in Movies

Trending

Recent

To Top