Malayalam Breaking News
“ബ്രദർ ഷിബു മാലത്തിൻ്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും “സ്നേഹപ്പൊതി”..
“ബ്രദർ ഷിബു മാലത്തിൻ്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും “സ്നേഹപ്പൊതി”..
By
“ബ്രദർ ഷിബു മാലത്തിൻ്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും “സ്നേഹപ്പൊതി”..
ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ കേരളത്തിലെ തെരുവുകളിൽ അങ്ങോളമിങ്ങോളം ഒട്ടേറെ ആളുകൾ ഇന്നും ജീവിക്കുന്നുണ്ട്. പക്ഷെ ഏറിയ പങ്ക് ആളുകളും ഇതിനോട് മുഖം തിരിക്കുകയാണ് ചെയ്യുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം പാഴാക്കിയാലും മറ്റൊരാളെ സഹായിക്കാൻ ആരും തയ്യറല്ല . എന്നാൽ ഇതിൽ നിന്നും വ്യത്യസ്തനാകുകയാണ് ബ്രദർ ഷിബു മാലം .
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ സ്വന്തം പ്രയത്നത്തിൽ ചൊവ്വാഴ്ച ദിവസങ്ങളിൽ കോട്ടയത്തെ ബസ് സ്റ്റാന്റുകളിലും തെരുവിൽ ഭിക്ഷ യാചിക്കുന്നവർക്കും ഭക്ഷണ പൊതി വിതരണം ചെയ്യുകയാണ് ഷിബു മാലം. ഒരുനേരത്തെ ആഹാരം പോലും കഴിക്കാൻ ഗതിയില്ലാത്തവർക്കാണ് ഷിബുവിന്റെ നേതൃത്വത്തിൽ ഭക്ഷണ പൊതി വിതരണം ചെയ്യുന്നത്.സ്നേഹപൊതിയെന്ന പേരിലാണ് ഒരു നേരത്തെ ആഹാരം ഷിബു എത്തിച്ചു നൽകുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മറ്റു സ്പോണ്സര്മാരൊന്നുമില്ലാതെ സ്വന്തം വരുമാനത്തിൽ നിന്നും കുറച്ചു പേരുടെ സഹായത്തോടെയാണ് ഷിബു ഭക്ഷണ പൊതി വിതരണം ചെയ്യുന്നത്. ആരും സ്പോൺസർ ചെയ്യാനില്ലെങ്കിലും മുടങ്ങാതെ എല്ലാ ചൊവ്വാഴ്ചയും വിതരണം ചെയ്യുന്നുണ്ട് . ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് ബസ് സ്റ്റാൻഡിലും തെരുവോരങ്ങളിലും ഷിബു ഭക്ഷണം വിതരണം ചെയ്യുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോട്ടയം നഗരത്തിൽ മാത്രം സ്പോണ്സര്മാരുടെയോ മറ്റു സഹായങ്ങളോ ഇല്ലാതെ ഒട്ടേറെ പേർക്ക് ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കുന്നത് വലിയൊരു കാര്യമാണ്. മനുഷ്യത്വം വറ്റിപോകാത്തവരും കേരളത്തിൽ ഉണ്ട് എന്നതിന് തെളിവാണ് സ്നേഹപൊതി വിതരണം.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
food for charity by brother shibu malam
