വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുത്; ജപ്തിയുടെ വക്കിലെത്തിയ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്കി ഫിറോസ് കുന്നംപറമ്പില്‍

നടി മോളി കണ്ണമ്മാലിക്ക് സഹായ ഹസ്തവുമായി ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തിയ ഇവരുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കിയിരിക്കുകയാണ് ഫിറോസ്. നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്ന വീഡിയോ പങ്കുവച്ചാണ് ഇക്കാര്യം ഫിറോസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ഈ പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ട്. വീടിന്റെ ആധാരത്തിനോ മറ്റ് ആവശ്യങ്ങളുടെയോ പേരില്‍ ഇനിയാരും ഒരു രൂപ പോലും മേരി ചേച്ചിക്ക് കൊടുക്കരുത് എന്നാണ് ഫിറോസ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്. മോളി കണ്ണമ്മാലിയുമൊത്ത് ഒരുമിച്ച് ആല്‍ബം ചെയ്യണമെന്ന ആഗ്രഹവും ഫിറോസ് കുന്നുംപറമ്പില്‍ പ്രകടിപ്പിച്ചു.
എന്നാല്‍ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മോശമാണെന്നും ഭേദമായ ഉടനെ ചെയ്യാമെന്നുമായിരുന്നു മോളി കണ്ണമാലിയുടെ മറുപടി. മോളി കണ്ണമ്മാലി ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ബില്ലടക്കാനും തുടര്‍ചികിത്സയ്ക്കും പണമില്ലതെ വന്നപ്പോഴും സഹായിച്ചിരുന്നു.
പിന്നീട് സുഖം പ്രാപിച്ച് വീട്ടിലെത്തിയ ചേച്ചിയെ കാണാന്‍ ചെന്നപ്പോഴാണ് വീട് ജപ്തിയാവാന്‍ പോവുന്ന കാര്യം പറയുന്നതെന്നും ഫിറോസ് വ്യക്തമാക്കി. അന്ന് തന്റെ കൈ പിടിച്ച് കരഞ്ഞിരുന്ന മേരി ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രയാസം തീര്‍ക്കാന്‍ നമുക്ക് സാധിച്ചു. ഇന്ന് മേരി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ എന്നാണ് ഫിറോസ് പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...