Connect with us

ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുത്തു; പൊലീസിനോട് സംസാരിച്ചുവെന്ന് അഭിരാമി സുരേഷ്

Malayalam

ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുത്തു; പൊലീസിനോട് സംസാരിച്ചുവെന്ന് അഭിരാമി സുരേഷ്

ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുത്തു; പൊലീസിനോട് സംസാരിച്ചുവെന്ന് അഭിരാമി സുരേഷ്

കഴിഞ്ഞ ദിവസം, തന്റെ സഹോദരി അമൃത സുരേഷിനും കുടുംബത്തിനും എതിരെ യൂട്യൂബ് ചാനലുകളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു. വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചായിരുന്നു അഭിരാമിയുടെ പ്രതികരണം. ഇത്തരം വാര്‍ത്തകള്‍ കണ്ട് നെഞ്ചു പൊട്ടുന്നുണ്ടെന്നും അഭിരാമി കുറിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഗായിക. സിനിമ ടോക്‌സ് എന്ന ചാനലിനെതിരെയാണ് മാനനഷ്ടക്കേസും അപകീര്‍ത്തിപ്പെടുത്തി എന്ന കേസും ഫയല്‍ ചെയ്തിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് ഈ വിവരവും അഭിരാമി പങ്കുവെച്ചത്.

അഭിരാമി സുരേഷിന്റെ വാക്കുകള്‍:

ഒരുപാട് വട്ടം ചിന്തിച്ച് ശരിയെന്നു തോന്നി, സിനിമ ടോക്‌സ് മലയാളം എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാന്‍ പൊലീസിനോട് സംസാരിച്ചു. ഇന്ന് രാവിലെ സിനിമ ടോക്‌സ് മലയാളം എന്ന ചാനലിന്റെ ലിങ്ക് തപ്പിയപ്പോള്‍ അത് കാണാന്‍ സാധിച്ചില്ല. എന്ത് പറ്റി ആ ചാനലിന് എന്നറിയില്ല. പക്ഷെ, അത് കാണാന്‍ സാധിക്കുന്നില്ല. സന്തോഷം എന്നൊന്നും ഞാന്‍ പറയില്ല.

കാരണം എനിക്കറിയാം ഒരു ചാനല്‍ ഉണ്ടാക്കി എടുക്കുന്നതിന്റെ പ്രഷര്‍ ആന്‍ഡ് വര്‍ക്ക്. ബട്ട് മറ്റൊരാളെയോ ഒരു കൂട്ടം ആളുകളെയോ തെറ്റായ ക്ലിക്ക് ബെയ്റ്റ് ആന്‍ഡ് ഡീഫാമിങ് കണ്ടെന്റിലൂടെ ഒരു മാസ്സ് ഹേറ്റ് ഉണ്ടാവാന്‍ എഫര്‍ട്ട് എടുത്താലും അത് അത്ര നല്ല കാര്യം അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരെ പഴിച്ചല്ല നമ്മള്‍ നന്നാവേണ്ടത്. എല്ലാരും ഇംപെര്‍ഫക്ട് ആണ്! ഒരു സംശയമില്ലാത്ത അളവില്‍ തന്നെ!

പക്ഷെ, വീണു കിടക്കുന്ന മരം ആ ബാ ഓടി കയറാം എന്ന ആറ്റിട്യൂഡ് ഉണ്ടെങ്കില്‍ അതിന് എന്നെങ്കിലും വലിയ വില കൊടുക്കേണ്ടി വരും. അതിനി ആര് തന്നെ ആണെങ്കിലും. ആ ചാനല്‍ ഇല്ലാതാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബട്ട് ഇന്നോ നാളെയോ എന്നോ ഇതേ പോലത്തെ കണ്ടന്റ് അവിടെ ഇനിയും കിടക്കുന്നുണ്ടെങ്കില്‍, അതിനെതിരെ ഉള്ള നിയമ നടപടി എടുത്തിരിക്കും എന്നുമാണ് അഭിരാമി പറഞ്ഞത്.

Continue Reading

More in Malayalam

Trending