വിനോദത്തിന് വേണ്ടി സ്ത്രീ, ദളിത് ,മനുഷ്യത്വം എന്നിവക്ക് വിരുദ്ധമായ കാര്യങ്ങളെ സിനിമ ഒരിക്കലും ന്യായീകരിക്കരുത്: ശ്രുതി രാമചന്ദ്രൻ
സൺഡേ ഹോളിഡേയിലെ തേപ്പ് കാരിയായി ശ്രദ്ധ നേടിയ നടിയാണ് ശ്രുതി രാമചന്ദ്രൻ.പിന്നീട് മധുരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തേപ്പ്കാരി കഥാപാത്രത്തിലൂടെ തനിക്ക് കിട്ടിയ വെറുപ്പുകൾ ഇരട്ടി സ്നേഹം ആക്കി മാറ്റാനും ശ്രുതിക്ക് കഴിഞ്ഞു. ഇപ്പോഴിതാ സിനിമ കൊണ്ട് സമൂഹത്തിലുണ്ടാക്കാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി രാമചന്ദ്രന്”സിനിമ വളരെ ശക്തമായ മാധ്യമമാണ്. എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ് മനുഷ്യര്‍ സിനിമ കാണുന്നതെന്ന് ഞാന്‍ കരുതുന്നില്ല. സിനിമയിലൂടെ നമ്മള് സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത് പ്രധാനമാണ്. ഓരോ സിനിമയും ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് പ്രാധാന്യമുണ്ട്. കൃത്യമായ പൊളിറ്റിക്കല്‍ കറക്ട്നെസോടു കൂടിയായിരിക്കണം സിനിമ സംസാരിക്കേണ്ടത്. സ്ത്രീ, ദളിത്, മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്” ശ്രുതി പറയുന്നു.
സിനിമ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്. ആര്‍ക്കിടെക്ചര്‍ എന്നത് ചെറിയ ലോകമാണെന്ന് സിനിമയില്‍ എത്തിയതിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞുവെന്നാണ് ശ്രുതി പറയുന്നത്. സിനിമയില്‍ വരുമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നു, അത്ര തന്നെ ആള്‍ക്കാരുമായി ഇടപെടുന്നു. പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാ ദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ വലിയ പ്രത്യേകത. എല്ലാം എന്നെ എക്സൈറ്റ് ചെയ്യിക്കുന്നുണ്ടെന്നും താരം പറയുന്നു.
സിനിമയിലെത്തിയ ശേഷമാണ് എനിക്ക് നല്ല രീതിയില്‍ ആളുകളെ മനസിലാക്കാന്‍ സാധിച്ചത്. എന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചു. ഓരോ ദിവസവും ഇന്നലത്തേതിനേക്കാള്‍ കൂടുതല്‍ നല്ല മനുഷ്യനാകാനാണ് ശ്രമിക്കേണ്ടത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം. കുറച്ചുകൂടി നല്ല വ്യക്തിയാകാന്‍ സിനിമ എന്നെ സഹായിച്ചു എന്ന് തോന്നാറുണ്ടെന്നും ശ്രുതി പറയുന്നു.
അഭിനയവും തിരക്കഥാ രചനയും കടന്ന് സംവിധാനത്തിലേക്ക് കടക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അങ്ങനെയൊരു പ്ലാനില്ല. ചിലപ്പോള്‍ സംഭവിച്ചേക്കാം എന്നാണ് ശ്രുതി പറഞ്ഞത്. ഫ്രാന്‍സിസ് ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ അസിസ്റ്റ് ചെയ്യാം എന്നൊരു പ്ലാനുണ്ടെന്നും താരം വ്യക്തമാക്കി. അതേസമയം പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ സാധിച്ചത് കാണെക്കാണെ എന്ന ചിത്രം മുതൽ ആണെന്നാണ് ശ്രുതി പറയുന്നത്. അതുവരെ സണ്‍ഡെ ഹോളിഡെയിലെ തേപ്പുകാരി ഇമേജായിരുന്നു. കാണെക്കാണെയ്ക്ക് പിന്നാലെ മധുരം കൂടി വന്നു. അതോടെ സിനിമ എനിക്ക് കംഫര്‍ട്ടബിളായി തോന്നി തുടങ്ങി. പിന്നെ ചെയ്ത സിനിമകളെല്ലാം വളരെ മികച്ച അനുഭവങ്ങളാണെന്നും ശ്രുതി പറയുന്നു.
