Actress
വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം അപകടം പിടിച്ചത് വളരെ ബോള്ഡായിട്ടുള്ളവർക്ക് മാത്രമേ അത് ചെയ്യാനാകൂ: ഗായത്രി സുരേഷ്
വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം അപകടം പിടിച്ചത് വളരെ ബോള്ഡായിട്ടുള്ളവർക്ക് മാത്രമേ അത് ചെയ്യാനാകൂ: ഗായത്രി സുരേഷ്
ഗായത്രി സുരേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറൽ ആകുന്നത്.വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധം ഒരു കുറ്റമല്ലെന്നും പക്ഷെ വളരെ ശ്രെദ്ധ വേണമെന്നും ഗായത്രി പറയുന്നു. അപകടം പിടിച്ച ഒന്നാണത്. പ്രണയത്തിൽ ഇരിക്കുന്നവർക്ക് അവരുടെ പ്രണയം വർധിപ്പിക്കാൻ സഹായിക്കും. പക്ഷെ വേർപിരിയേണ്ടി വന്നാൽ അന്ന് സംഭവിച്ചത് ഓർത്ത് ഒരുപാട് വിഷമിക്കേണ്ടി വരും.അപ്പോൾ അതൊക്കെ മുന്നിൽ കണ്ട് വേണം ഇതിനൊക്കെ നിക്കേണ്ടത് എന്നാണ് ഗായത്രി പറയുന്നത്.
അതേസമയം മറയില്ലാതെ എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്ന സ്വഭാവം കാരണം പലപ്പോഴും ഗായത്രി വെട്ടിലയിട്ടുമുണ്ട്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായത്രി. എങ്കിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഗായ്ത്രി മാറ്റാറില്ല. ആദ്യമൊക്കെ ട്രോളുകൾ തന്നെ ഇത് ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊന്നും തന്നെ ബാധിക്കുന്നിലെന്നാണ് നടി ഒരിക്കൽ പറഞ്ഞത്.
ഒരു പരിധിക്ക് അപ്പുറമുള്ള ഇന്റിമേറ്റ് രംഗങ്ങൾ തനിക്ക് കംഫർട്ടബിൾ അല്ലെന്നും മുൻപ് ഗായത്രി പറഞ്ഞിട്ടുണ്ട് .’ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇന്റിമേറ്റ് സീനുകൾ എനിക്ക് ഒട്ടും പറ്റില്ല എന്നല്ല. അത് ചെയ്യുന്നതിൽ എനിക്കൊരു ലിമിറ്റുണ്ട്. ഒന്ന് കെട്ടിപ്പിടിക്കുന്നതോ ഉമ്മ വയ്ക്കുന്നതോ ഒന്നുമല്ല ഞാൻ പറയുന്നത്. ഒരു പരിധി കഴിഞ്ഞിട്ടുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ഞാൻ കംഫർട്ടബിൾ അല്ല. അത് തെറ്റായത് കൊണ്ടല്ല. എനിക്ക് ചെയ്യാൻ പറ്റില്ല. അത്രയേ ഉള്ളൂ’,’ബോൾഡായ ആളുകളാണ് ഇന്റിമേറ്റ് സീനുകൾ ചെയ്യുക. ചെയ്ത് കഴിഞ്ഞാൽ വിവാദങ്ങൾ ഉണ്ടാകുമെന്നും ആളുകൾ ഇല്ലാത്തതൊക്കെ പറഞ്ഞുണ്ടാകുമെന്നും അവർക്കറിയാം. എന്നാൽ അതൊന്നും കുഴപ്പമില്ല. എനിക്ക് കംഫർട്ടബിൾ ആണ് ഞാൻ ചെയ്യും എന്നതാണ് അവാരുടെ ആറ്റിട്യൂഡ്. അതിനെ ബോൾഡായി തന്നെ കാണണം’, എന്നാണ് ഗായത്രി പറയുന്നത്.
മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഗായത്രി സുരേഷ്. വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടാൻ ഗായത്രിക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ നിഷ്‌കളങ്കതയും മറയില്ലാത്ത സംസാരവുമാണ് ഗായത്രിയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. മിസ് കേരള വിജയിയായ ശേഷമാണ് ഗായത്രി സിനിമയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ജംനപ്യാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തെലുങ്കിലുമായി ഒരുപിടി സിനിമകളിൽ ഗായത്രി അഭിനയിച്ചു.