Connect with us

ഫിലിം ചേംബർ സർക്കാരുമായി ചർച്ച നടത്തും; പണിമുടക്കിൽ തീരുമാനം അതിന് ശേഷം

Malayalam

ഫിലിം ചേംബർ സർക്കാരുമായി ചർച്ച നടത്തും; പണിമുടക്കിൽ തീരുമാനം അതിന് ശേഷം

ഫിലിം ചേംബർ സർക്കാരുമായി ചർച്ച നടത്തും; പണിമുടക്കിൽ തീരുമാനം അതിന് ശേഷം

സിനിമാ സമരം സംബന്ധിച്ച് ഫിലിം ചേംബർ സർക്കാരുമായി ചർച്ച നടത്തും. മാർച്ച 10ന് ശേഷമായിരിക്കും ചർച്ച നടത്തുന്നതെന്നും ഇതിന് ശേഷം മാത്രമേ പണിമുടക്കിൽ തീരുമാനമെടുക്കുകയുള്ളുവെന്നും ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.

എന്നാൽ, ജൂൺ ഒന്ന് മുതലുള്ള സിനിമാ സമരത്തിൽ മാറ്റമില്ല എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. സിനിമാ പണിമുടക്കിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം. ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ മാത്രം സൂചനാ പണിമുടക്ക് നടത്തും.

നേരത്തെ അറിയിച്ചിരുന്ന സൂചനാ പണിമുടക്ക് മാർച്ച് 25ന് മുമ്പ് നടത്തുമെന്നും ‘എമ്പുരാൻ’ സിനിമയുടെ റിലീസിന് തടസം ഉണ്ടാവില്ലെന്നും ഫിലിം ചേംബർ അറിയിച്ചു. ഫിലിം ചേംമ്പർ യോഗം കൊച്ചിയിൽ തുടരുകയാണ്. ജൂൺ ഒന്ന് മുതൽ നടത്താനിരിക്കുന്ന സിനിമ സമരമാണ് യോഗത്തിലെ പ്രധാന ചർച്ച.

സിനിമ സമരം വേണമോ വേണ്ടയോ എന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും. സിനിമ സമരം ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാരുമായുള്ള ചർച്ചയുടെ കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നും ഫിലിം ചേമ്പർ സെക്രട്ടറി സജി നന്ദ്യാട്ട് പറഞ്ഞു.

More in Malayalam

Trending

Recent

To Top