Uncategorized
താരവിവാഹങ്ങളുടെ വര്‍ഷം; 2019 ലെ താരവിവാഹങ്ങള്‍..
താരവിവാഹങ്ങളുടെ വര്‍ഷം; 2019 ലെ താരവിവാഹങ്ങള്‍..
2019 ന്റെ അവസാനമെത്താറായി. ക്രിസ്മസെത്തി, നാടെങ്ങും അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അത്കഴിഞ്ഞ് പുതുവര്‍ഷമെത്തും. സിനിമാലോകവും പുതുവര്‍ഷത്തെ വളരെ ആകാംഷയോടെയാണ് വരവേല്‍ക്കാനൊരുങ്ങുന്നത്. 2019 നെ സംബന്ധിച്ച് കുറച്ച് അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും മലയാള ചലച്ചിത്രലോകത്ത് വിവാഹത്തിന്റെ വര്‍ഷമായിരുന്നു. താരസമ്പന്നമായ ആഘോഷങ്ങള്‍ നടത്തി എല്ലാ വിവാഹങ്ങളും വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തു.
ഈ വര്‍ഷം അവസാനം വിവാഹം നടന്നത് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടേതായിരുന്നു. പക്ഷേ താരം കല്ല്യാണം കഴിച്ചത് മറ്റൊരു താരത്തെയല്ല. മറിച്ച് ഒരു പൈലറ്റിനെയാണ്. മുംബൈയില്‍ കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന് ജഹാംഗീറാണ് ശ്രീലക്ഷിക്ക് താലി ചാര്‍ത്തിയത്. അല്‍പ്പം വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഈ വര്‍ഷം ആദ്യം നടന്നത് നടി അമ്പിളിദേവിയും നടന് ആദിത്യനും തമ്മിലുള്ള വിവാഹമായിരുന്നു.
ആദ്യഭര്‍ത്താവും അമ്പിളിദേവിയും തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ഇരുവരും നടത്തിയ ആരോപണ പ്രത്യാരോപണങ്ങളും വാക്കേറ്റങ്ങളും വാര്‍ത്തകളിലുടനീളം ഇടംപിടിച്ചിരുന്നു. എന്ന#ാല് ഇന്ന് അമ്പിളിദേവി ആദിത്.ന്റെ കുഞ്ഞിന്റെ അമ്മയാണ്. എന്നാല്‍ ഏറ്റവും അടുത്ത് കല്ല്യാണ്‍ വാര്‍ത്ത പുറത്ത് വിട്ടതാവട്ടെ നടി ഭാമയും. ജനുവരിയിലാണ് താരത്തിന്റെ വിവാഹം നടക്കുക. പേരില്‍ അല്‍പ്പം പാശ്ചാത്യത ഉണ്ടെങ്കിലും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച യുവ നടനാണ് സണ്ണിവെയ്ന്. സെക്കന്റ്ഷോ എന്ന ആദ്യ ചിത്രത്തിലെ കുരുടി എന്ന കഥാപാത്രം തന്നെ പ്രേക്ഷകമനസ്സില്‍ ഇന്നും നിറഞ്ഞുകിടക്കുന്നു. അദ്ദേഹത്തിന്റെ വിവാഹവും ഈ വര്‍ഷം തന്നെയായിരുന്നു. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് താരത്തിന്റെ വധു. മറ്റൊരു വമ്പന്‍ വിവാഹമായിരുന്നു മിനിസ്ക്രീന്‍ ബിഗ്സ്കീന് താരം പേളി മാണിയുടേത്.
അവതാരിക എന്ന രീതിയിലായിരുന്നു ആദ്യം പേളി ജനങ്ങള്‍ക്ക് സുപരിചിത. എന്നാല്‍ ബിഗ്ബോസ് എന്ന റിയാലിറ്റിഷോയിലൂടെ വീണ്ടും വാര്‍ത്താലോകത്ത് ചര്‍ച്ചാവിഷയമായി. അതേ റിയാലിറ്റി ഷോയിലൂടെയാണ് താരം വരനെ തെരഞ്ഞെടുത്തതും.നടന് ശ്രീനിഷാണ് പേളിയെ സ്വന്തമാക്കിയത്. ഇരുവരും ഇപ്പോള്‍ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി സജീവമാണ്. യുവതാരം ഹേമന്തും വിവാഹിതനായത് ഈ വര്‍ഷം തന്നെയാണ്. കൂടാതെ നടി വിഷ്ണുപ്രിയയും തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുത്തത് 2019 ല്‍ തന്നെ.
film actress
