Connect with us

സേതുരാമയ്യർക്കായി മമ്മൂട്ടി കൈകൊടുത്തു ! ചരിത്രം സൃഷ്ടിച്ച് ചുരുളഴിക്കൽ തന്ത്രവുമായി അഞ്ചാം ഭാഗം പ്രഖ്യാപിച്ചു !

Malayalam Breaking News

സേതുരാമയ്യർക്കായി മമ്മൂട്ടി കൈകൊടുത്തു ! ചരിത്രം സൃഷ്ടിച്ച് ചുരുളഴിക്കൽ തന്ത്രവുമായി അഞ്ചാം ഭാഗം പ്രഖ്യാപിച്ചു !

സേതുരാമയ്യർക്കായി മമ്മൂട്ടി കൈകൊടുത്തു ! ചരിത്രം സൃഷ്ടിച്ച് ചുരുളഴിക്കൽ തന്ത്രവുമായി അഞ്ചാം ഭാഗം പ്രഖ്യാപിച്ചു !

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സേതുരാമയ്യർ സി ബി എ അടുത്ത ഭാഗം . ഇത്രയും കൗശലക്കാരനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ മലയാള സിനിമയിൽ കണ്ടിട്ടില്ല. അത്രക്ക് മനോഹരമാക്കിയാണ് സേതുരാമയ്യരെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത് . കുറെ നാളുകളായി ചിത്രത്തെ കുറിച്ച് അഭ്യൂഹങ്ങൾ സജീവമാണ് . എന്നാൽ ആ ഊഹങ്ങളൊക്കെ അവസാനിപ്പിച്ച് സേതുരാമയ്യർ വീണ്ടും എത്തുകയാണെന്നു ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നു.

മാമാങ്കം സിനിമയുടെ ഡബ്ബിങ്ങ് ഇടനേരത്താണ് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും സേതുരാമയ്യർ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയുമായി ചർച്ചയ്ക്കിരുന്നത്. കെ.മധുവിന്റെ സംവിധാനമികവിലാണ് ചിത്രം ഒരുങ്ങുക. 2020ന്റെ പിറവിയിൽ ആദ്യം തന്നെ ചിത്രീകരണം തുടങ്ങും .

മെഗാസ്റ്റാർ മമ്മൂട്ടി,സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ,സംഗീത സംവിധായകൻ ശ്യാം തുടങ്ങിയ പ്രതിഭാശാലികൾ കൈകോർത്ത് ഒരുക്കുന്ന തുടർ ചിത്രങ്ങളുടെ അഞ്ചാം ഭാഗമാണ് ഇപ്പോൾ അണിഞ്ഞൊരുങ്ങുന്നത്. മരണ ദുരൂഹതകളുടെ ചുരുളഴിക്കൽ തന്ത്രങ്ങളുടെ പരമ്പര തന്നെ ചിത്രത്തിന്റെ തിരക്കഥയിൽ ഇടം നേടിയിരിക്കുന്നു.

ബാസ്ക്കറ്റ് കില്ലിങ്ങിലൂടെയാണ് കഥാവികാസം. സിബിഐ ചലച്ചിത്ര പരമ്പരയിലെ അഞ്ചാംഭാഗം ക്രൂരമായ ജീവനെടുക്കലുകളുടെ ഉള്ളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇൻവെസ്റ്റിഗേഷനാണ് അവതരിപ്പിക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്.

സിബിഐ പരമ്പരയിലെ ഈ അഞ്ചാമത്തെ ചിത്രം ഒരേ നായകൻ ,സംവിധായകൻ , തിരക്കഥാകൃത്ത്, സംഗീത സംവിധായൻ എന്ന നിലയിൽ ഒരുങ്ങുമ്പോൾ ഈ സിബിഐ പരമ്പര ചിത്രം ആ രീതിയിലും ചരിത്രത്തിൽ ഇടം നേടുകയാണ്. ഈ പരമ്പരയിൽ ആദ്യം 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സിബിഐ (2005) തുടങ്ങിയവാണ് തുടർചിത്രങ്ങളായി എത്തിയത്. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം. പ്രസാദ് കണ്ണൻമീഡിയ കണ്ടന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.

fifth part of sethurama iyer c b i announced

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top