Connect with us

മലയാള സിനിമയിലെ ഡോണ്‍, രാജാവ് എന്നിവര്‍ ആരാണ്; കിടിലൻ മറുപടിയുമായി ഫര്‍ഹാന്‍ ഫാസില്‍!

Malayalam Breaking News

മലയാള സിനിമയിലെ ഡോണ്‍, രാജാവ് എന്നിവര്‍ ആരാണ്; കിടിലൻ മറുപടിയുമായി ഫര്‍ഹാന്‍ ഫാസില്‍!

മലയാള സിനിമയിലെ ഡോണ്‍, രാജാവ് എന്നിവര്‍ ആരാണ്; കിടിലൻ മറുപടിയുമായി ഫര്‍ഹാന്‍ ഫാസില്‍!

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഫർഹാൻ ഫാസിൽ.വളരെ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള കുടുംബമാണ് സംവിധായകൻ ഫാസിലിന്റേത്.താര കുടുബത്തിൽ നിന്നും എത്തിയതാണെങ്കിലും സ്വന്തം പ്രയത്‌നത്തിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ഫർഹാൻ ഫാസിൽ.ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഫര്‍ഹാന്‍ ഫാസില്‍.

രാജീവ് രവി സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസിന് പിന്നാലെ ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിരിച്ചെത്തിയത്. എറ്റവുമൊടുവിലായി ആസിഫ് നായകനായ ചിത്രത്തിലും ഫര്‍ഹാന്‍ ഫാസില്‍ അഭിനയിച്ചിരുന്നു.

ഒരു അധോലോക ഗുണ്ടയായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് നടന്നൊരു അഭിമുഖത്തില്‍ ഫര്‍ഹാന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒരു എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ഫര്‍ഹാന്‍ ഫാസില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മലയാള സിനിമ ഒരു അണ്ടര്‍വേള്‍ഡ് ആണെങ്കില്‍ അതിലെ ഡോണ്‍, രാജാവ് എന്നിവര്‍ ആരാവും എന്നായിരുന്നു ആര്‍ജെയുടെ ചോദ്യം.

ഇതിനുളള മറുപടിയായി ലാലേട്ടന്‍,മമ്മൂക്ക എന്നും രാഞ്ജിയായി മഞ്ജു വാര്യര്‍ എന്നും രാജകുമാരന്‍ മറ്റാരുമല്ല പൃഥ്വിരാജാണെന്നും നടന്‍ പറഞ്ഞു. ലൂസിഫറിലൂടെ ഇക്കൊല്ലം മലയാളത്തില്‍ തിളങ്ങിയ മൂന്ന് പേരെയാണ് ഫര്‍ഹാന്‍ ഫാസില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. മമ്മൂക്കയും തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായിട്ടാണ് ഇക്കൊല്ലം മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫറിലൂടെ ഇക്കൊല്ലം സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമായിരുന്നു പൃഥ്വിരാജ്.

ആദ്യ സംവിധാനസംരഭം തന്നെ ഗംഭീരവിജയമാക്കികൊണ്ടായിരുന്നു നടന്റെ മുന്നേറ്റം. 200 കോടി ക്ലബില്‍ കടന്ന സിനിമ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവായും പൃഥ്വി അരങ്ങേറ്റം കുറിച്ചിരുന്നു. നയന്‍ എന്ന ചിത്രമായിരുന്നു പൃഥ്വി ആദ്യമായി നിര്‍മ്മിച്ചിരുന്നത്. ലൂസിഫറിന്റെ വിജയം മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

പുലിമുരുകന്‍, ഒടിയന്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ലാലേട്ടന്റെ ലൂസിഫറും നൂറ് കോടിയിലധികം കളക്ഷന്‍ നേടിയിരുന്നത്. സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

തിരിച്ചുവരവില്‍ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായും നിരവധി സിനിമകളില്‍ മഞ്ജു അഭിനയിച്ചിരുന്നു. ഒടിയന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകളുടെ വിജയം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് തമിഴില്‍ ധനുഷിന്റെ നായികയായി അസുരന്‍ എന്ന ചിത്രത്തിലും മഞ്ജു അഭിനയിച്ചത്. അസുരനും നൂറ് കോടി ക്ലബില്‍ ഇടംനേടിയിരുന്നു.

farhan fazil talk about malayalam movie stars

More in Malayalam Breaking News

Trending

Recent

To Top