മണിരത്‌നത്തിന്റെ സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഫഹദ് ഫാസിൽ !! പ്രചരിച്ചു കൊണ്ടിരിക്കുന്നത് കള്ളമാണെന്നും താരം…
മലയാള സിനിമയില്‍ യുവനിരയിൽ ഏറ്റവും കൂടുതൽ കഴിവുള്ള നടനാണ് ഫഹദ് ഫാസില്‍. സ്വഭാവിക അഭിനയത്തിൽ മോഹൻലാലിൻറെ പിൻഗാമി എന്നാണ് ഫഹദിനെ വിശേഷിപ്പിക്കാറുള്ളത്. ഏതൊക്കെ പ്രൊജക്ടുകളിലാണ് ഫഹദ് ഇനി അഭിനയിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. നേരത്തേ ചെയ്യാമെന്നേറ്റിരുന്ന സിനിമകള്‍ ഒറ്റയടിക്ക് വേണ്ടെന്നുവച്ച സംഭവങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്.
മണിരത്‌നത്തിന്‍റെ ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയിലെ അവസരം വേണ്ടെന്നുവച്ചുകൊണ്ടാണ് അടുത്തിടെ ഫഹദ് ഞെട്ടിച്ചത്. എല്ലാവരും മണിരത്നം ചിത്രത്തില്‍ അവസരം തേടി നടക്കുമ്പോള്‍ ഫഹദ് അത് നിഷ്പ്രയാസം വേണ്ടെന്നുവച്ചത് മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
“അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാൻ നിര്‍ബന്ധിതനാകുന്നത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍മാറിയതെന്ന് മണി സാറിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചാൽ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും” – മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...