Malayalam Breaking News
ഞാന്‍ പിന്തുടരുന്നത് സിനിമയെ അല്ല…… മറ്റൊന്നിനെയാണ് ഞാന്‍ ചെയ്‌സ് ചെയ്യുന്നത്, 5 വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ മാറിയേക്കും: ഫഹദ്
ഞാന്‍ പിന്തുടരുന്നത് സിനിമയെ അല്ല…… മറ്റൊന്നിനെയാണ് ഞാന്‍ ചെയ്‌സ് ചെയ്യുന്നത്, 5 വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ മാറിയേക്കും: ഫഹദ്
ഞാന്‍ പിന്തുടരുന്നത് സിനിമയെ അല്ല…… മറ്റൊന്നിനെയാണ് ഞാന്‍ ചെയ്‌സ് ചെയ്യുന്നത്, 5 വര്‍ഷം കഴിഞ്ഞാല്‍ ഞാന്‍ മാറിയേക്കും: ഫഹദ്
താന്‍ പിന്തുടരുന്നത് സിനിമയെ അല്ല മറ്റൊന്നിനെയാണെന്ന് ഫഹദ് ഫാസില്‍. തന്റെ ഇപ്പോഴുള്ള ഡിസിപ്ലിന്‍ ഉണ്ടായത് നസ്രിയയുടെ കൂടെ ചേര്‍ന്നതില്‍ പിന്നെയാണെന്നും ഫഹദ് പറയുന്നു. ഈ മാനസികാവസ്ഥയിലേക്ക് തന്നെ എത്തിക്കാന്‍ നസ്രിയയ്ക്ക് നാലു വര്‍ഷം വേണ്ടി വന്നു. ഇനിയൊരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഞാന്‍ കുറച്ചു കൂടി മാറിയേക്കുമെന്നും ഫഹദ് പറയുന്നു.
ജീവിതത്തില്‍ തനിക്ക് എക്‌സ്പ്രസ്സ് ചെയ്യാനറിയില്ലെന്നും ടെന്‍ഷനൊന്നും തുറന്നു പറയില്ലെന്നും ഫഹദ് പറയുന്നു. ഒരിക്കല്‍ എംടിയുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ ടിവിയില്‍ വന്നു. ഈ സിനിമ കണ്ടിട്ടുണ്ടോ എന്നു നസ്രിയയോടു ചോദിച്ചപ്പോള്‍ ഒരു നിമിഷം ആ ലോചിച്ചു കഴിഞ്ഞാണ് ഉത്തരം വന്നത്, സിനിമ കണ്ടിട്ടില്ലെന്ന്. പക്ഷേ, അതു പോലൊരാള്‍ ഈ വീട്ടിലുണ്ടെന്ന് പറഞ്ഞു.
ഞങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കുറേ സാമ്യങ്ങളുമുണ്ടെന്ന് ഫഹദ് പറയുന്നു. ഇപ്പോള്‍ ഒന്നു ബാംഗ്ലൂരേക്ക് പോയാലോ എന്നു ചോദിച്ചാല്‍ പിന്നെന്താ പോവാം എന്നു പറഞ്ഞ് നസ്രിയ ചാടി വീഴും. ഏതു ചെറിയ എക്‌സൈറ്റ്‌മെന്റിനും നസ്രിയയുണ്ട്. എന്റെ വീട്ടില്‍ നേരെ തിരിച്ചായിരുന്നു. എപ്പോള്‍ പുറപ്പെടണം എവിടൊക്കെ പോണം. എല്ലാത്തിനും കൃത്യമായ മുന്നൊരുക്കം ഉണ്ടാവും. ഞങ്ങള്‍ രണ്ടും അങ്ങനെയല്ല. യാത്രകളധികവും ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്. ഇറങ്ങുമ്പോഴും കൃത്യമായ തീരുമാനമുണ്ടാവില്ല, എങ്ങോട്ടാണെന്നും.
ഫഹദ് റൂമിയുടെ കടുത്ത ആരാധകന്‍ കൂടിയാണ്. ഫിലോസഫി പഠിച്ചതു കൊണ്ടല്ല ഫഹദിന് റൂമിയെ ഇഷ്ടം, അദ്ദേഹത്തിന്റെ കവിതകളും തത്വചിന്തയും ഫഹദിന് ഇഷ്ടമാണ്. നമ്മളെ തന്നെ തിരിഞ്ഞു നോക്കുന്നവയാണ് റൂമിയുടെ ഫിലോസഫിയെന്നും ഫഹദ് പറയുന്നു. ആരെയും വേദനിപ്പിക്കാന്‍ പാടില്ലെന്നും വേദനകളില്‍ സ്വയം നീറുന്നതാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനേക്കാള്‍ നല്ലതെന്നാണ് റൂമി പറയുന്നത്. പക്ഷേ, ജീവിതത്തില്‍ ഇതു പലപ്പോഴും സംഘര്‍ഷങ്ങളുണ്ടാക്കിയേക്കാം. ഞാനിപ്പോഴും പിന്തുടരുന്നത് സിനിമയെ അല്ല വേറെന്തോ ആണെന്നു തോന്നാറുണ്ട്. അതെന്താണെന്നു തിരിച്ചറിഞ്ഞിട്ടില്ല. എന്തിനെയോ ചെയ്‌സ് ചെയ്യുന്നു എന്നു മാത്രം അറിയാമെന്നും ഫഹദ് മനസ്സു തുറന്നു.
Fahadh Faasil about his passion