Actor
സിനിമാ സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു
സിനിമാ സീരിയൽ നടൻ വി.പി രാമചന്ദ്രൻ അന്തരിച്ചു
പ്രശസ്ത സിനിമാ സീരിയൽ താരം വി.പി രാമചന്ദ്രൻ(81) അന്തരിച്ചു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു വിയോഗം. നിരവധി സീരിയലുകളിൽ എത്തിയിട്ടുളിള അദ്ദേഹം 19 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം വിരമിച്ച ശേഷം അമേരിക്കൻ കോൺസുലേറ്റിൽ ഏറെകാലം ജീവനക്കാരനായി പ്രവർത്തിച്ചിട്ടുണ്ട്.
സമീപകാലം വരെ സീരിയലുകളിൽ സജീവമായിരുന്നു അദ്ദേഹം. അപ്പു, സദയം, അതിജീവനം, യുവതുർക്കി, അയ്യർ ദി ഗ്രേറ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
സംഗീതനാടക അക്കാദമി പുരസ്കാര ജേതാവായിരുന്നു. നാളെ രാവിലെ പയ്യന്നൂരിൽ സംസ്കാരചടങ്ങുകൾ നടക്കും. ഭാര്യ : വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്, ദുബായ് ). ശിവസുന്ദർ (ബിസിനസ്, ചെന്നൈ ).
സഹോദരങ്ങൾ : പദ്മഭൂഷൻ വി പി ധനജ്ഞയൻ, വി പി മനോമോഹൻ, വി പി വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവിക്കുട്ടി, പുഷ്പവേണി.