Social Media
അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ; ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച് നടൻ ഫഹദ് ഫാസിൽ
അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ; ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച് നടൻ ഫഹദ് ഫാസിൽ
കഴിഞ്ഞ ദിവസമായിരുന്നു കേരളക്കരയെ ഒന്നാകെ കണ്ണീരിലാഴ്ത്തി ജെൻസൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഇതിനോടകം തന്നെ നിരവധി പേരാണ് ജെൻസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എത്തിയിരുന്നത്. ഇപ്പോഴിതാ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകായണ് നടൻ ഫഹദ് ഫാസിൽ.
അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ എന്ന അടിക്കുറിപ്പോടെയാണ് ഫഹദ് ഫാസിൽ ജെൻസന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും അമ്മുമ്മയും ഉൾപ്പടെയുള്ളവരെ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്നു ജെൻസൻ.
ചൊവ്വാഴ്ച വൈകിട്ട് ജെൻസനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാൻ കൽപ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങി.
ജെൻസനും ശ്രുതിയുമനുൾപ്പെടെ ഏഴ് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ജെൻസന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് 3 മണിക്ക് ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്‌കാര ചടങ്ങുകൾ.
വിവാഹം ഡിസംബറിൽ തീരുമാനിച്ചിരിക്കെയാണ് ദുരന്തം ശ്രുതിയുടെ കുടുംബത്തെ ഉരുൾ പൊട്ടൽ തകർത്തത്. അമ്മ സബിത, അച്ഛൻ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ എന്നിവരാണ് മരണപ്പെട്ടത്. പിന്നാലെ തനിച്ചായ ശ്രുതിയ്ക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു.