Malayalam
എന്റെ മുഖവും അവന്റെ മുടിയുമുള്ള പിള്ളേർ വേണമെന്ന് റിഷി എപ്പോഴും പറയും; ഹണിമൂണിന് മാൽഡീവ്സിലേക്ക്; വിശേഷങ്ങൾ പറഞ്ഞ് റിഷിയും ഐശ്വര്യയും
എന്റെ മുഖവും അവന്റെ മുടിയുമുള്ള പിള്ളേർ വേണമെന്ന് റിഷി എപ്പോഴും പറയും; ഹണിമൂണിന് മാൽഡീവ്സിലേക്ക്; വിശേഷങ്ങൾ പറഞ്ഞ് റിഷിയും ഐശ്വര്യയും
പ്രേക്ഷകർക്കേരെ സുപരിചിതനാണ് നടനും ഡാൻസറുമായി റിഷി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ റിഷി വിവാഹിതനായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെ ഐശ്വര്യയെ താലി ചാർത്തി. ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് ഇരുപത്തൊമ്പതുകാരനായ റിഷിയെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത്. റിഷി എസ് കുമാർ എന്നാണ് താരത്തിന്റെ പേര് എങ്കിലും പരമ്പരയിൽ കുടുംബാംഗങ്ങൾ വിളിക്കുന്നത് പോലെ മുടിയനെന്നാണ് പ്രേക്ഷകർ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതാണ് തനിക്കും ഇഷ്ടമെന്നന് റിഷിയും പലപ്പേഴും പറഞ്ഞിട്ടുണ്ട്.
ഉപ്പും മുളകും താരങ്ങളെല്ലാം മുടിയന്റെ വിവാഹ ആഘോഷങ്ങളിൽ ആദ്യം മുതൽ അവസാനം വരെ സജീവമായി മുൻ നിരയിൽ തന്നെ നിന്നിരുന്നു. എന്നാൽ ഉപ്പും മുളകിൽ റിഷിയുടെ സഹോദരി ലെച്ചുവായി വേഷമിട്ട ജൂഹി റുസ്തഗി എത്താതിരുന്നത് ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റിഷി.
കല്യാണം വിളിച്ചപ്പോൾ എല്ലാവരും വന്നു. ഫാമിലി പോലെ നിന്നു. ലെച്ചുവിനെ കല്യാണം വിളിച്ചിരുന്നു. എന്തോ തിരക്ക് കാരണം വരാതിരുന്നതാണ്. ഞാനും വിവാഹത്തിന്റെ ഓട്ടത്തിലായതുകൊണ്ട് കാരണം ചോദിക്കാൻ പറ്റിയില്ല എന്നുമാണ് താരം പറഞ്ഞത്. ഉപ്പും മുളകിനു പുറത്തും അടുത്ത സുഹൃത്തുക്കളും സഹോദരങ്ങളെപ്പോലെയുമായിരുന്നു ജൂഹിയും റിഷിയും. വർഷങ്ങളോളം ഇരുവരും ഉപ്പും മുളകിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, ജൂഹി ഇപ്പോഴും ഉപ്പും മുളകിൽ അഭിനയിക്കുന്നുണ്ട്. സീസൺ ത്രീയാണ് ഇപ്പോൾ ടെലികാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ റിഷി പരമ്പരയിൽ ഇല്ല. കുറച്ച് നാളുകൾക്ക് മുമ്പ് അണിയറപ്രവർത്തകരുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് റിഷി ഉപ്പും മുളകിൽ നിന്നും പിന്മാറിയത്.
ഹണിമൂണിന് മാൽഡീവ്സിലേക്ക് പറക്കാനാണ് രണ്ടുപേരുടെയും തീരുമാനം. ഈ മാസം തന്നെ ആ യാത്രയുണ്ടാകുമെന്നും റിഷി പറഞ്ഞു. പെൺകുഞ്ഞ് വേണമെന്നാണ് റിഷിക്ക്. തന്റെ മുഖവും അവന്റെ മുടിയുമുള്ള പിള്ളേർ വേണമെന്ന് റിഷി എപ്പോഴും പറയുമെന്നും ഐശ്വര്യ പറഞ്ഞു.
ഐശ്വര്യയെ കുറിച്ചും റിഷി പറഞ്ഞു. ഐശ്വര്യ ഒരു വൈഫി മെറ്റീരിയലാണ്. ഭയങ്കര കെയറിങ്ങാണ്. പിന്നെ എന്റെ കാര്യങ്ങളിൽ കൺസേൺഡാണ്. കുറേ നല്ല ക്വാളിറ്റിയുണ്ടെന്നാണ് റിഷി പറഞ്ഞത്. മുടിയനെ ഭർത്താവായി സ്വീകരിക്കാനുള്ള കാരണം ഐശ്വര്യയും വെളിപ്പെടുത്തി. റിഷി ഹസ്ബെന്റ് മെറ്റീരിയലാണ്.
ദേഷ്യപ്പെടുമെന്നേയുള്ളു പാവമാണ്. നല്ല സ്നേഹമുണ്ട്. ഭയങ്കര റൊമാന്റിക്കാണ്. ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നില്ലെന്നേയുള്ളുവെന്ന് ഐശ്വര്യയും പറഞ്ഞു. താലികെട്ടിന്റെ സമയത്തുണ്ടായിരുന്ന ചിന്തയെന്തായിരുന്നുവെന്ന ചോദ്യത്തോട് റിഷി പ്രതികരിച്ചത് ഇങ്ങനെയാണ്… ഞങ്ങളുടെ ഓട്ടപ്പാച്ചിലായിരുന്നു കല്യാണത്തിന്. മുഹൂർത്തത്തിന്റെ അവസാന അഞ്ച് മിനിറ്റിലാണ് താലി കെട്ടിയത്.
താലി കെട്ടിയപ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നില്ല. പ്രോപ്പറായി ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഐശ്വര്യയെ പൊന്നുപോലെയാണ് നോക്കുന്നത്. അതിന് കെട്ടേണ്ട ആവശ്യമില്ല. അവൾക്കും അത് അറിയാം. തുടർന്നും അതുപോലെ തന്നെയാകും ട്രീറ്റ്മെന്റെന്നായിരുന്നു റിഷിയുടെ മറുപടി. കല്യാണം എന്തിനാണ് എന്നുള്ള പ്രകൃതക്കാരനാണ് റിഷിയെന്ന് ഐശ്വര്യയും പറഞ്ഞു.
ഡോക്ടർ പദവിക്ക് പിന്നിലെ കാരണവും ഐശ്വര്യ വെളിപ്പെടുത്തി. ഞാൻ ഫാം ഡി ഡോക്ടറാണ്. പുറത്തൊക്കെ പ്രിസ്ക്രൈബ് ചെയ്യുന്നത് ഫാം ഡിക്കാരാണ്. ഡോക്ടർ ഐശ്വര്യയാണെങ്കിലും ആ പ്രൊഫഷൻ ഞാൻ ഇപ്പോൾ കണ്ടിന്യൂ ചെയ്യുന്നില്ല. ക്ലിനിക്കൽ റിസേർച്ചൊക്കെ ചെയ്തിരുന്നു. പിന്നെ ആക്ടിങിനോട് എനിക്ക് പാഷനുണ്ട്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്നില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു.