Malayalam
മലയാളത്തിൽ നിന്ന് താൽക്കാലികമായി വിട; ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്
മലയാളത്തിൽ നിന്ന് താൽക്കാലികമായി വിട; ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്
Published on
മലയാളത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത് ഫഹദ് ഫാസില്‍ ബോളിവുഡിലേക്ക്..! ദുല്‍ഖര്‍ സല്‍മാനുശേഷം ബോളിവുഡിലെത്തുന്ന ന്യൂജനറേഷന് നായകനാണ് ഫഹദ്.
ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നിട്ടുണ്ട്. ചെയ്യാമെന്ന് ആത്മവിശ്വാസം തോന്നുന്ന ഒന്ന് തിരഞ്ഞെടുക്കണമെന്നാണ് കരുതുന്നതെന്നും ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് എത്തുക. വിശാല്‍ ഭരദ്വാജ് അയച്ചുതന്ന തിരക്കഥയില്‍ താല്പര്യം തോന്നിയിട്ടുണ്ട്, സിനിമ വൈകാതെ യാഥാര്‍ത്ഥ്യമാക്കൂ എന്നാണ് അദ്ദേഹത്തോട് അവസാനമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. ബോളിവുഡില്‍ ഒരു ചിത്രം ഉടന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കാത്തിരുന്നു കാണാമെന്നും ഫഹദ് പറയുന്നു.
Continue Reading
You may also like...
Related Topics:Fahadh Faasil
