Malayalam
തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങള്‍ ഇതായിരുന്നു; ഫഹദ് പറയുന്നു
തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങള്‍ ഇതായിരുന്നു; ഫഹദ് പറയുന്നു
Published on
മലയാളി മനസ്സുകളുടെ നിറ സാന്നിധ്യമാണ് താര ജോഡികളായ നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വരികയും ചെയ്തു. ഇരുവരും അവസാനം എത്തിയത് ട്രാന്സിലൂടെയായിരുന്നു. ചിത്രത്തിലെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ഫഹദ് മനസ് തുറക്കുകയാണ്.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഫഹദുമൊത്തുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് നസ്രിയ.
Continue Reading
You may also like...
Related Topics:Fahadh Faasil
