കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു… ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്; ബന്ധുക്കൾക്കെതിരെ നൗഷാദിന്റെ മകൾ
കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു… ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്; ബന്ധുക്കൾക്കെതിരെ നൗഷാദിന്റെ മകൾ
കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു… ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്; ബന്ധുക്കൾക്കെതിരെ നൗഷാദിന്റെ മകൾ
മലയാളികള്‍ക്ക് എറെ പ്രിയപ്പെട്ട ഷെഫുമാരില്‍ ഒരാളായിരുന്നു നൗഷാദ്. കാഴ്ച, ലയണ്‍, ബെസ്റ്റ് ആക്ടർ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. 2021 ലാണ് അദ്ദേഹം ഈ കോലത്ത് നിന്ന് വിടപറഞ്ഞത് . ഭാര്യ ഷീബയുടെ മരണത്തിന് പിന്നാലെയായിരുന്നു നൗഷാദിന്റെയും വേർപാട്. നിശ്വ നൗഷാദ് എന്ന ഒരു മകളാണ് ഇരുവർക്കുമുള്ളത്.
നൗഷാദിന്റേയും ഷീബയുടേയും മരണത്തോടെ ബന്ധുക്കളായിരുന്നു നിശ്വ നൗഷാദിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നിശ്വ നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി നിശ്വ രംഗത്ത് വന്നിരിക്കുകയാണ് അച്ഛനും അമ്മയുടെയും മരണത്തിന് ശേഷം തന്റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ തന്റെ പിതാവിന്റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നിശ്വ നൗഷാദ് ആരോപിക്കുന്നത്.
മലയാളി ലൈഫ് എന്ന പേജില്‍ വന്ന നൗഷാദിന്റെ മകള്‍ നിശ്വ നൗഷാദിന്റെ ജീവിതം അമ്പരപ്പിക്കും എന്ന വാര്‍ത്തയും നിശ്വ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് തിരുവല്ല പൊലീസിന് നിശ്വ അയച്ച പരാതിയും കമന്റ് ബോക്സില്‍ നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!! ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു….
എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.
ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്റെ ചെറിയ ആവിശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.
കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇവർ ഇത് കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും.
എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു. എനിക്ക് എന്റെ വാപ്പയുടെ എല്ലാമായ കാറ്ററിംഗ് സംരക്ഷിക്കണം. എനിക്കും ആ വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്. ഇൻശാ അള്ളാ. എനിക്ക് നീതികിട്ടും.
എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്റെ വാപ്പായ്ക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട. എന്റെയടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...