Hollywood
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണ്‍ മരിച്ച നിലയില്‍
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണ്‍ മരിച്ച നിലയില്‍
ഹോളിവുഡ് താരം ഇവാന് എല്ലിങ്സണെ (35) മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഫൊണ്ടാനയില്‍ ഞായറാഴ്ചയാണ് സംഭവം. ബാലതാരമായി നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ സാന്നിധ്യമറിയിച്ച നടനാണ് ഇവാന്.
ഇവാന്റെ മരണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഇവാന് മയക്കുമരുന്ന് ഉപയോഗിച്ചതിനേത്തുടര്ന്നുണ്ടായ ആരോഗ്പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതില്‍ നിന്ന് മുക്തനായി വരികയായിരുന്നെന്നും പിതാവ് പറഞ്ഞു.
കൗമാരകാലത്തുതന്നെ ഇവാന് അഭിനയരംഗത്തേയ്ക്ക് കാലെടുത്തുവെച്ചിരുന്നു. അക്കാലത്ത് ജനറല്‍ ഹോസ്പിറ്റല്‍, ടൈറ്റസ്, ദാറ്റ് വാസ് ദെന്‍, മാഡ് ടി.വി, ബോണ്‍സ്, 24 തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഇവാന് ജനമനസുകളില്‍ ഇടംനേടി. തുടര്‍ന്നായിരുന്നു ബിഗ് സ്ക്രീന്‍ അരങ്ങേറ്റം.
2009ല്‍ പുറത്തിറങ്ങിയ മൈ സിസ്റ്റേഴ്സ് കീപ്പര്‍ എന്ന ചിത്രത്തിലായിരുന്നു തുടക്കം. ഇതില്‍ കാമറൂണ്‍ ഡയസിന്റെ മകന്റെ വേഷമായിരുന്നു ഇവാന്. 2010ല്‍ പുറത്തിറങ്ങിയ സി.എസ്.ഐ: മിയാമിയിലാണ് അവസാനം അഭിനയിച്ചത്. മൂന്ന് സീസണുകളിലായെത്തിയ സീരീസിലെ കെയ്ല്‍ ഹാര്‍മണ്‍ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
