Hollywood
ബ്ലാക്ക് പാന്തറിന്റെ ഡ്യൂപ്പും മൂന്ന് മക്കളും അപകടത്തില്‍ മരണപ്പെട്ടു
ബ്ലാക്ക് പാന്തറിന്റെ ഡ്യൂപ്പും മൂന്ന് മക്കളും അപകടത്തില്‍ മരണപ്പെട്ടു
ഹോളിവുഡില്‍ നിന്നെത്തി ലോകമെമ്പാടും കാഴ്ചക്കാരുള്ള ചിത്രങ്ങളായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമും ബ്ലാക്ക്പാന്തറും. ഇപ്പോഴിതാ ഈ ചിത്രങ്ങളില്‍ ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് ആക്ടറും മൂന്ന് മക്കളും അപകടത്തില്‍ മരപ്പെട്ടുവെന്നുള്ള വാര്‍ത്തകളാണ് പുറച്ചെച്ചുന്നത്. ചാഡ്വിക് ബോസ്മന്‍ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായിരുന്ന തരജ റാംസെസും (41) മക്കളുമാണ് ജോര്‍ജിയയിലെ ഹൈവേയില്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.
13 കാരിയായ മകള്‍ സുന്‍ഡരി, പത്ത് വയസ് പ്രായമുള്ള മകന്‍ കിസാസി, 8 ആഴ്ച പ്രായമുള്ള മകള്‍ ഫുജിബോ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന തരജയുടെ രണ്ട് പെണ്‍മക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹാലോവീന്‍ ആഘോഷത്തിന് ശേഷം ഒരു ട്രക്കില്‍ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് തിരിക്കുകയായിരുന്നു തരജ. യാത്രക്കിടെ അവര്‍ സഞ്ചരിച്ചിരുന്ന ട്രാക്ക് ഒരു ട്രാക്ടര്‍ ട്രെയ്‌ലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിരവധി ഹോളിവുഡ് സിനിമകളിലെ മാര്‍ഷ്യല്‍ ആര്‍ട്‌സ്, ബൈക്ക്, കാര്‍ സംഘട്ടന രംഗങ്ങളിലെ ഡ്യൂപ്പായിരുന്നു തരജ. ദി സൂയിസൈഡ് സ്‌ക്വാഡ്, അറ്റ്‌ലാന്റ, ക്രീഡ് 3 എന്നിവയടക്കമുള്ള ചിത്രങ്ങളിലും തരജ ഡ്യൂപ്പായിരുന്നു. ദി ഹംഗര്‍ ഗെയിംസ് ക്യാച്ചിംഗ് ഫയര്‍, ദി വാക്കിംഗ് ഡെഡ്, ദി വാംപയര്‍ ഡയറീസ് എന്നീ ചിത്രങ്ങളുടെ ആര്‍ട്ട് വിഭാഗത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.