Tamil
കാഴ്ചക്കാർ ഒരു കോടിയിലധികം പിന്നിട്ട ഗാനം വരെ നീക്കം ചെയ്തു ; ഗൗതം മേനോൻ – ധനുഷ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്
കാഴ്ചക്കാർ ഒരു കോടിയിലധികം പിന്നിട്ട ഗാനം വരെ നീക്കം ചെയ്തു ; ഗൗതം മേനോൻ – ധനുഷ് ചിത്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്
By
ഒരു വര്‍ഷത്തിനും മേലെ ആയി ഗൗതം മേനോൻ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിലെ ഗാനങ്ങൾ പുറത്ത് വന്നിട്ട്. ഒരു കോടിയിലധികം കാഴ്ചക്കാർ ഇതിനോടകം ഗാനത്തിന് ലഭിച്ചു. പക്ഷെ ചിത്രം ഉപേക്ഷിച്ചതായി ആണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടെയ്മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ നിന്ന ചിത്രത്തിലെ പാട്ടുകളും ടീസറും നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെയാണ് ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്ത പരക്കുന്നത്. ചിത്രത്തിലെ ഹാനങ്ങള്‍ വന്‍ ഹിറ്റായിരുന്നു.
ഡര്‍ബുക്ക ശിവയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. യൂട്യൂബില്‍ ഒരുകോടിയിലധികം ആളുകള്‍ ഗാനം കണ്ടിരുന്നു. മറുവാര്‍ത്തൈ, വിസിരി എന്നീ ഗാനങ്ങള്‍ ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തത്. സാമ്ബത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്ബനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന് പ്രതികരിച്ചിട്ടില്ല. 2016ല്‍ ചിത്രം റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പല പ്രശ്നങ്ങള്‍ കാരണം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
ആദ്യ ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗൗതം മേനോന് തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേഘ ആകാശായിരുന്നു നായിക. മലയാളി ഛായാഗ്രാഹകന്‍ ജോമോന് ടി ജോണ്‍ ആണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്.
enai nokki paayum thotta teaser and treilar removed from youtube
