Malayalam
ശരിക്കും ഡോക്ടർ തന്നെയല്ലേ, തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ; മറുപടിയുമായി എസിബത്ത്
ശരിക്കും ഡോക്ടർ തന്നെയല്ലേ, തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ; മറുപടിയുമായി എസിബത്ത്
മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബാലയ്‌ക്കൊപ്പം കുടുംബജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയുടെ കൂടെയല്ല എലിസബത്ത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും തന്നെ പങ്കുവെച്ച് എത്താറില്ല. ഇവർ തമ്മിൽ വേർപിരിഞ്ഞോ എന്ന് ആരാധകർ ചോദിക്കാറുണ്ടെങ്കിലും ബാലയോ എലിസബത്തോ ഇതിന് മറുപടി പറഞ്ഞിട്ടില്ല. ഡോക്ടറായ എലിസബത്ത് ഇപ്പോള്‍ തന്‍റെ ജോലി സംബന്ധമായകാര്യങ്ങള്‍ക്കായി ഗുജറാത്തിലാണ് എന്നാണ് വിവരം.
ഇതിനിടെയാണ്ലോംഗ് ലീവ് എടുത്ത് യാത്ര പോയത്. ഇതിന് പിന്നാലെ എലിസബത്തിനെതിരെ പരിഹാസവുമായി നിരവധിപേർ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം തക്കതായ മറുപടി നല്‍കുകയാണ് എലിസബത്ത്.
പണിയില്ലേ പണിക്ക് പോകുന്നില്ല, ശരിക്കും ഡോക്ടർ തന്നെയല്ലേ, തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ എന്നുള്ള ചോദ്യങ്ങൾ ഒക്കെയാണ് എന്നോട് ചോദിക്കുന്നത്. യോഗ ചെയ്ത് നടക്കുന്നു, വീഡിയോ ചെയ്യുന്നു ഭക്ഷണം കഴിക്കുന്നു ഉറങ്ങുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ നിരന്തരമാണ്. സനേഹത്തോടെ എന്നോട് ചോദിക്കുന്നത് കേട്ടാൽ മനസ്സിലാകും.
അല്ലാതെയുള്ള ചോദ്യങ്ങളുടെ അർത്ഥവും എനിക്കറിയാം. എല്ലാത്തിനും മറുപടി നൽകാൻ സാധിക്കുന്നില്ല. പറ്റുന്നതിന് ഒക്കെ മറുപടി നൽകാറുണ്ട്. പക്ഷേ ചില നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാൻ ആവില്ല. ഇതൊക്കെ എനിക്ക് ശീലമായി. സ്വയം ക്ലെൻസിംഗിന് അല്പം സമയം വേണം ഇന്നുണ്ടായി. ബ്രേക്ക് എടുത്തപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി കുറച്ച് സമയം വേണം. അതിനായിരുന്നു ലോംഗ് ബ്രേക്ക്.
അന്നുവന്ന സമയത്ത് തന്നെ ഞാൻ ഇതൊക്കെ പറഞ്ഞതാണ്. ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. ഒരു ലോംഗ് ലീവ് എടുത്താണ് ഞാൻവന്നിരിക്കുന്നത്. എനിക്ക് ഒരു പ്രയോറിറ്റി കൊടുക്കുക എന്നതാണ് ഇപ്പോൾ പ്രധാനം. സെൽഫ് പ്രയോറിറ്റി എന്ന് പറയില്ലേ അതിനായിരുന്നു ഇത്തരം ഒരു ബ്രേക്ക് ഞാൻ തെണ്ടിത്തിരിയുന്നു എന്നൊക്കെയാണ് യാത്ര പോകുന്നത് കണ്ടപ്പോൾ ചിലർ പറഞ്ഞത്.
പക്ഷേ നമ്മൾ ഇന്ത്യയ്ക്ക് പുറത്തേക്കാണ് യാത്ര പോകുന്നത്. അത്തരം യാത്രകൾ മനസ്സിന് സന്തോഷം നൽകുന്നതിനൊപ്പം തന്നെ അവരുടെ കൾച്ചർ പഠിക്കാനുള്ള അവസാരമാണെന്നും എലിസബത്ത് പറഞ്ഞു. അതിനെ തെണ്ടി തിരിഞ്ഞ് നടക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും പിന്നെ ഉറങ്ങാൻ അല്പം സമയം, അത് ബോഡിയിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കും. ഇതിനൊക്കെ സമയം വേണമായിരുന്നു എന്നും എലിസബത്ത് പറഞ്ഞു.
അതേസമയം, അടുത്തിടെ എലിസബത്ത് പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് കമന്റസ് ഞാൻ ഡിലീറ്റ് ചെയ്യും. പിന്നെ കുറെ മെസേജുകൾ എനിക്ക് ഇൻബോക്സിൽ വരുന്നുമുണ്ട്. പക്ഷെ എല്ലാത്തിനോടും റിയാക്ട് ചെയ്യാൻ സമയം കിട്ടാറില്ല. ഡെയ്ലി ചിലപ്പോൾ റിപ്ലൈ ചെയ്യാൻ പറ്റിയെന്ന് വരില്ല.
മൂന്ന് വർഷം മുമ്പേ വരെ എഫ്ബിയിൽ ഒരു നല്ല സൗഹൃദം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ച ആളാണ്. കൂടുതൽ അറ്റാച്ച്മെന്റാകുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ പേടിയാണ്. ഇനി കൂടുതൽ അടുക്കുമോയെന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നത്. ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല. ഇങ്ങനെ ഉള്ള പേടി കാരണമാണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത്. എല്ലാവരോടും സ്നേഹം മാത്രമാണ്. മെസേജ് ഞാൻ മാക്സിമം റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. എല്ലാവരും ഹാപ്പി ആയിരിക്കട്ടെ എന്നാണ് എലിസബത്ത് പറഞ്ഞത്.
