Connect with us

ഈ 250 കോടി എന്നൊക്കെ പറയുമ്പോൾ.. ഒരു രണ്ടുവർഷം മുൻപേ ഉള്ള അഭിമുഖത്തിൽ വരെ നൂറു കൂടി സ്വത്ത് എന്നായിരുന്നു; എലിസബത്ത്

Social Media

ഈ 250 കോടി എന്നൊക്കെ പറയുമ്പോൾ.. ഒരു രണ്ടുവർഷം മുൻപേ ഉള്ള അഭിമുഖത്തിൽ വരെ നൂറു കൂടി സ്വത്ത് എന്നായിരുന്നു; എലിസബത്ത്

ഈ 250 കോടി എന്നൊക്കെ പറയുമ്പോൾ.. ഒരു രണ്ടുവർഷം മുൻപേ ഉള്ള അഭിമുഖത്തിൽ വരെ നൂറു കൂടി സ്വത്ത് എന്നായിരുന്നു; എലിസബത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യയായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും അടക്കമുളള ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് എലിസബത്തിനെ വീട്ടിൽ പോയി കണ്ടിരുന്നു. പിന്നാലെ കടുത്ത വിമർശനവും ഉയർന്ന് വന്നിരുന്നു.

ഇപ്പോഴിതാ ചെകുത്താൻ കാണാൻ വന്നതിന്റെ പേരിൽ നെഗറ്റീവ് പറയുന്നവരുടെ പിന്തുണ തനിയ്ക്ക് വേണ്ടെന്ന് പറയുകയാണ് എലിസബത്ത്. ഞാൻ ഇത്രയും തുറന്നു പറഞ്ഞിട്ടും ശബ്ദം ഉയർത്താതെ എന്നെ ചെകുത്താൻ കാണാൻ വന്നപ്പോൾ എന്തിനാണ് ഇത്രയും നെഗറ്റീവ് കമന്റ്സുകൾ ഇടുന്നത്….മരിക്കുന്ന ദിവസം വരെ പ്രതികരിക്കും. ഞാൻ എവിടെയും ഒളിച്ചിരിക്കുന്നതല്ല. നിങ്ങൾ വിളിച്ചാൽ ഉറപ്പായും വന്നു നിന്ന് സംസാരിക്കാൻ ധൈര്യം ഉണ്ടെന്നും എലിസബത്ത് പറയുന്നു.

അജു ചേട്ടൻ എന്നെ കാണാൻ വന്നു എന്നോട് സംസാരിച്ചു ഒരുപാട് സന്തോഷവുമായി. ചില ആളുകളുടെ വീഡിയോ കൂടി കണ്ടു. അവരുടെ 250 കോടി ലക്‌ഷ്യം ഇട്ടുകൊണ്ട് അഞ്ചുപേര് നടത്തുന്ന മാസ്റ്റർ ബ്രെയിൻ ആണെന്ന്. എനിക്ക് അങ്ങനെ ചെയ്യണം എങ്കിൽ ഈ രജിസ്റ്റർ ചെയ്യാതെ കൂടെ ജീവിക്കില്ലായിരുന്നു ഇത്രയും കാലം മിണ്ടാതെ ഇരിക്കില്ലായിരുന്നു. നിങ്ങളെ കുടുക്കാൻ ഉള്ള എല്ലാ കാര്യങ്ങളും എനിക്ക് നോക്കി പഠിക്കാമായിരുന്നു.

ഈ 250 കോടി 250 കോടി എന്നൊക്കെ പറയുമ്പോൾ എനിക്ക് സംശയം ആണ്. കാരണം ഒരു രണ്ടുവർഷം മുൻപേ ഉള്ള അഭിമുഖത്തിൽ വരെ നൂറു കൂടി സ്വത്ത് എന്നായിരുന്നു. അണ്ണാത്തെ ഇറങ്ങിയപ്പോൾ അത് ഇങ്ങനെ ആയി. അണ്ണാത്തെ ഇറങ്ങിയപ്പോൾ അത് 240 കോടി ബഡ്ജറ്റ് ഉള്ള മൂവി ആയിരുന്നു, കുറെ ട്രോൾ ഒക്കെ ആയപ്പോൾ പിന്നാലെ സ്വന്തം സ്വത്ത് 250 കോടി ആയി.

എങ്ങനെയാണ് 150 കോടി കൂടി അതൊക്കെ എങ്ങനെയാണ് എന്ന് അറിയില്ല. ഇങ്ങനെ ദിവസവും വന്നിരുന്ന് എനിക്ക് ഇത്ര സ്വത്തുണ്ട് സ്വത്തുണ്ട് എന്നുപറഞ്ഞു ആളുകളെ പറ്റിക്കുന്ന വീഡിയോ ഇടുന്നതിന് കേസ് ഉണ്ടോ ആവോ എനിക്ക് അറിയില്ല. പക്ഷേ ഇത്രയൊക്കെ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് അറിയാം എന്നാൽ അതിനൊന്നും കേസ് എടുക്കാൻ ആരുമില്ല.

ചെകുത്താൻ വീഡിയോ വന്നപ്പോൾ എങ്ങനെയാണ് ഇത്ര നെഗറ്റീവ് വരുന്നത്. ഒരു തരത്തിലും അദ്ദേഹം മോശമായി സംസാരിച്ചിട്ടില്ല. ഞാൻ നല്ല ഹാപ്പിയാണ്. പുള്ളിയോട് സോറി പറഞ്ഞതിന്റെ മനഃസംതൃപ്തി ഉണ്ട്. ഈ വീഡിയോ ഒക്കെ ഇടുമ്പോൾ എന്തെങ്കിലും ഒരു നീതി കിട്ടും ആരെങ്കിലും ഒക്കെ കാണും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ആ ഒറ്റ ആള് വന്നത് എന്ന് അറിഞ്ഞപ്പോൾ എങ്ങനെ ഇത്ര ചീപ്പായി ആളുകൾ പറയുന്നു എന്നതാണ്.

അങ്ങനെ ഉള്ള ആളുകളുടെ പിന്തുണ എനിക്ക് വേണ്ട. ഒരു ശതമാനം ആളുകൾ പോലും പിന്തുണ നൽകി ഇല്ലെങ്കിലും എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും. എന്നെ കൊന്നാൽ ഞാൻ പറയില്ല, ഈ ചാനൽ പൂട്ടിയാൽ ഞാൻ പറയില്ല പക്ഷേ ജീവൻ ഉള്ള കാലം അത്രയും എനിക്ക് പറയാൻ ഉള്ളത് അത്രയും ഞാൻ പറയും. ഞാൻ തെറ്റ് ചെയ്തിട്ട് ഉണ്ടേൽ ജയിലിൽ കിടക്കാൻ തയ്യാറാണ്.

ഞാൻ എവിടെയും പോയി പതുങ്ങി ഇരിക്കുകയല്ല. രണ്ടുദിവസം മുൻപ് ഭീഷണി പെടുത്തിയ വീഡിയോ ഒരാൾ ഇട്ടിരുന്നു. ആരും അത് കണ്ടില്ലേ. ചെകുത്താനും ഞാനും നിൽക്കുന്ന വീഡിയോ എങ്ങനെ ഇത്ര ചർച്ച ആകുന്നു. ഒരാൾ എങ്കിലും വന്നു കണ്ടല്ലോ എന്നായിരുന്നു എന്റെ മനസിൽ എന്നുമാണ് ഇടറുന്ന സ്വരത്തിൽ എലിസബത്ത് പറയുന്നത്.

അതേസമയം എലിസബത്തിന്റെ ആരോപണങ്ങളെ ബാല നിഷേധിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ബാലയ്ക്ക് നേരെ വരുന്നത്. 250 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്ന് ബാല നേരത്തെ പറഞ്ഞിരുന്നു. സ്വത്തിന് വേണ്ടിയുള്ള നീക്കങ്ങളാണ് ചിലരിപ്പോൾ നടത്തുന്നതെന്നും നടൻ ആരോപിച്ചു.

More in Social Media

Trending

Recent

To Top