Malayalam
വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായി, വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചു; വീഡിയോയുമായി എലിസബത്ത്
വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായി, വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചു; വീഡിയോയുമായി എലിസബത്ത്
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ. എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല.
ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. തന്‌റെ യൂട്യൂബ് ചാനലിലൂടെ മാനസീകാരോഗ്യം, മോട്ടിവേഷൻ സ്പീച്ചുകൾ, വ്ലോഗുകൾ, ഷോട്ട്സുകൾ എല്ലാം എലിസബത്ത് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാറുണ്ട്.
എന്നാൽ കുറച്ച് ദിവസങ്ങളായി എലിസബത്ത് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. ജനുവരി 27 ന് ശേഷം എലിസബത്തിന്റെ പേജിൽ ഒരു പോസ്റ്റ് പോലും ഉണ്ടായിരുന്നില്ല. ഇതോടെ ആരാധകരും എലിസബത്തിന് എന്ത് പറ്റിയെന്ന് ആശങ്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നാളുകൾക്ക് ശേഷം. പോസ്റ്റുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. എന്തുകൊണ്ടാണ് ഇത്രയും ദിവസം വിട്ടുനിന്നത് എന്ന ചോദ്യത്തിന് എലിസബത്ത് മറുപടിയും നൽകിയിട്ടുണ്ട്.
വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായെന്നും ആ വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചതാണെന്നും ഇപ്പോൾ എല്ലാം ശരിയായി എന്നുമാണ് എലിസബത്ത് പറഞ്ഞിരിക്കുന്നത്. എന്നെക്കുറിച്ച് ഓർത്ത് ആശങ്കപ്പെട്ടവർക്കും എനിക്ക് മെസേജ് അയച്ചവർക്കും നന്ദി. വീട്ടിൽ ചെറിയൊരു മെഡിക്കൽ എമർജൻസി ഉണ്ടായിരുന്നു. എല്ലാം ശരിയായി. ഇവിടെ എല്ലാം ഓകെയാണ്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞാൻ ഗുജറാത്തിലേക്ക് മടങ്ങും. പ്രാർത്ഥനകൾക്ക് നന്ദി എന്നും എലിസബത്ത് കുറിച്ചു.
അതേ സമയം പോസ്റ്റിന് വന്ന കമന്റിനും എലിസബത്ത് മറുപടി നൽകിയിട്ടുണ്ട്. ഞങ്ങളെ ഉപേക്ഷിച്ച് പോയ പോലെ തോന്നി എന്നായിരുന്നു കമന്റ് ഇതിന് എലിസബത്ത് മറുപടി നൽകി. ‘ ഞാനും ചെറുതായിട്ട് ഒന്ന് പേടിച്ചുപോയി. ഇപ്പോൾ എല്ലാം ഓക്കെ ആണ്. ഇനി വീഡിയോ ഇട്ട് ശല്യപ്പെടുത്തും’ എന്നാണ് എലിസബത്ത് മറുപടി നൽകിയത്.
എന്നാൽ എന്താണ് സംഭവിച്ചത് എന്ന് എലിസബത്ത് വ്യക്തമാക്കിയിട്ടില്ല. വീട്ടിലെ ആർക്കെങ്കിലും അസുഖമായത് കൊണ്ടാണോ എലിസബത്ത് പെട്ടെന്ന് ഗുജറാത്തിൽ നിന്നും എത്തിയത്, വ്ലോഗുകൾ ചെയ്യാതിരുന്നത് എന്നിങ്ങനെയുള്ള സംശയങ്ങൾ ആണ് ആരാധകർക്കുള്ളത്. എലിസബത്ത് തന്നെ ഇതേക്കുറിച്ച് പറയുമെന്നാണ് ആരാധകർ കരുതുന്നത്.
നടൻ ബാലയും എലിസബത്തും അടുത്തിടെയാണ് വിവാഹം ബന്ധം വേർപെടുത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ബന്ധം വേർപിരിഞ്ഞത് എന്ന് ഇരുവരും പറഞ്ഞിട്ടില്ല. ബാലയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരിക്കുന്ന സമയത്തൊക്കെ എലിസബത്ത് തന്നെയായിരുന്നു
ബാലയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്.
അടുത്തിടെ തന്റെ പോസ്റ്ററുകൾക്ക് താഴെ വന്ന മോശം കമന്റുകളെ കുറിച്ചും എലിസബത്ത് പറഞ്ഞിരുന്നു. എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അത് ഒരു അസുഖമാണ്. പക്ഷെ അത് ഇല്ലാത്ത ആൾക്കാർക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞ് പരത്തരുത്. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റ്സുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോർട്ടുകളും ഇല്ലാതെ പറഞ്ഞ് പരത്തുന്നത് നല്ലതാണോ.
എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ട. നെഗറ്റീവ് കമന്റുകൾ ഒരുപാടുണ്ട്. ഞാൻ അത്രയും മോശപ്പെട്ട അവസ്ഥയിൽ നിന്നും ചതിക്കപെട്ട അവസ്ഥയിൽ നിന്നും വളരെ സങ്കടകരമായ അവസ്ഥയിൽ നിന്നൊക്കെ മുമ്പിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാണം കെടുന്നതിന്റെ മാക്സിമം അവസ്ഥയിൽ നാണം കെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും നാണം കെട്ട് ഇൻസൾട്ടഡായി. അങ്ങനെ കുറെ ബോഡിഷെയ്‌മിങ്ങും വൃത്തികെട്ട ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ടെനന്ുമാണ് എലിസബത്ത് പറഞ്ഞത്.