Malayalam
ഞാൻ കുട്ടിയെ പോലെ കണ്ടിരുന്ന ആളാണ് എന്നാണ് എന്നോട് പറഞ്ഞത്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ് എന്നൊക്കെ പറഞ്ഞു; താൻ ഉള്ളപ്പോൾ തന്നെ ബാലയ്ക്ക് കോകിലയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എലിസബത്ത്
ഞാൻ കുട്ടിയെ പോലെ കണ്ടിരുന്ന ആളാണ് എന്നാണ് എന്നോട് പറഞ്ഞത്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ് എന്നൊക്കെ പറഞ്ഞു; താൻ ഉള്ളപ്പോൾ തന്നെ ബാലയ്ക്ക് കോകിലയുമായി ബന്ധമുണ്ടായിരുന്നുവെന്ന് എലിസബത്ത്
അടുത്തിടെയായിരുന്നു നടൻ ബാല നാലാമതും വിവാഹിതനായത്. തന്റെ അമ്മാവന്റെ മകളായ കോകിലയായിരുന്നു വധുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോടൊക്കെ പറഞ്ഞിരുന്നത്. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു. ഒടുവിൽ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. കുട്ടിക്കാലം മുതൽ താൻ അറിയാതെ കോകില തന്നെ പ്രണയിക്കുന്നുണ്ടെന്നാണ് ബാല പറഞ്ഞിരുന്നത്.
എന്നാൽ താൻ ഉള്ളപ്പോൾ തന്നെ ബാലയ്ക്ക് കോകിലയുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് എലിസബത്ത്. കോകില നല്ല സ്ത്രീയാണെന്നും അതുകൊണ്ടാണ് ബാല സന്തോഷമായി ജീവിക്കുന്നതെന്നുമൊക്കെയുള്ള കമന്റുകൾക്ക് മറുപടിയായിട്ടായിരുന്നു പ്രതികരണം. കോകില നല്ല സ്ത്രീയാണെന്നൊക്കെ എനിക്ക് അറിയാം. ഞാൻ ഉള്ളപ്പോൾ തന്നെ കോളുകളും മെസേജുകളും ആൾക്ക് വരുമായിരുന്നു. ഇതിനെ കുറിച്ച് ഞാൻ ചോദിച്ചിരുന്നു.
ഞാൻ കുട്ടിയെ പോലെ കണ്ടിരുന്ന ആളാണ് എന്നാണ് എന്നോട് പറഞ്ഞത്. അനാഥയാണ്, ആ കുട്ടിക്ക് വട്ടാണ് എന്നൊക്കെ പറഞ്ഞു. ഞാൻ എടുത്തുവളർത്തിയ കുട്ടിയാണ് അതുകൊണ്ടാണ് മെസേജ് അയക്കുന്നതെന്നായിരുന്നു വിശദീകരണം. കുട്ടിയെ എങ്ങനെയാണ് കണ്ടതെന്ന് നമ്മൾ കണ്ടു, അപ്പോൾ അതിൽ തെറ്റില്ല.
എനിക്ക് പ്രാന്താണെന്ന് പറഞ്ഞ് ഇറക്കിവിട്ടതാണ്. അങ്ങനെ ഇറക്കിവിട്ട ആളെ ചോര ഛർദ്ദിച്ചപ്പോൾ വീഡിയോ കോൾ ചെയ്തു. നീ വന്നില്ലെങ്കിൽ ഞാൻ ഇവിടെ മരിക്കുമെന്ന് പറഞ്ഞു. എൻോസ്കോപ്പിക്കൊന്നും വിധേയമാകില്ലെന്നൊക്കെ പറഞ്ഞു. ഞാൻ അന്നേരം കുന്നംകുളത്തായിരുന്നു. ഞാൻ കരുതിയത് എന്നെ മാത്രമാണ് വിളിച്ചതെന്നാണ് , പിന്നെയാണ് മനസിലായത് എല്ലാ പെണ്ണുങ്ങളേയും വിളിച്ചിരുന്നുവെന്നു.
അവരൊക്കെ കരുതിക്കാണും ഇനി ചത്താൽ ഞങ്ങളുടെ തലയിൽ ആയിപ്പോകുമോയെന്ന്. സ്വന്തം വീട്ടിലേക്ക് വിളിച്ചാൽ ആരും വരില്ല, അത് മറ്റൊരു കര്യം. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. പണിക്കാരത്തിയായി എന്നെ നിർത്തി. പണിക്കാരിയുടെ ശമ്പളം എങ്കിലും എനിക്ക് തരാമായിരുന്നു. ഭാര്യ എന്ന് പറഞ്ഞാൽ ഫ്രീ കോസ്റ്റ് ആണല്ലോ, എന്ത് തെണ്ടിത്തരവും ചെയ്യാം. നിയമപരമായി വിവാഹം കഴിച്ചില്ലെന്ന് പറഞ്ഞ് ഇറക്കി വിടാനും കസ്തൂരി എന്നൊക്കെ പറഞ്ഞ പ്രൊഫൈലിലൂടെയൊക്കെ തോന്നിയവാസം പറയിപ്പിക്കാനും പറ്റും.
പുതിയ ഭാര്യയെ ഞാൻ കണ്ടിട്ടില്ല. ആളുകൾ തെറ്റിധരിക്കുന്നത് ഞാൻ ഉള്ളപ്പോൾ അവർ വന്നെന്നാണ്. ഞാൻ പോയി കഴിഞ്ഞ് വേറൊരു പെണ്ണിനെ അവിടെ കൊണ്ട് നിർത്തിയിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നു നായ പ്രസവിച്ചപ്പോൾ അതിന്റെ കുഞ്ഞിനെ വിറ്റവരിൽ ഒരാളായിരുന്നു ആ സ്ത്രീ. അവിടെ പോയിട്ടുള്ളവരാണ് ഇതിനെ കുറിച്ച് പറഞ്ഞത്. മറ്റൊരു പെണ്ണും വന്നിരുന്നു. പിറന്നാൾ വീഡിയോയിലൊക്കെ കാണാം.
അവരൊക്കെ കല്ല്യാണം കഴിക്കണമെന്ന് വാശിപിടിച്ചതോടെ ഇറക്കിവിടുകയായിരുന്നു. നിങ്ങളുടെ സ്റ്റാന്റേഡേഡ് എന്താണെന്ന് അറിയണം, നിങ്ങളുടെ നിലവാരവും എന്റെ നിലവാരവും എവിടെയാണെന്ന് മനസിലാക്കണമെന്നൊക്കെയാണത്രേ അവരോട് പറഞ്ഞിരുന്നത്. അതുകഴിഞ്ഞ് വന്നയാളാണ് ഈ പുതിയ സ്ത്രീ. ഞാൻ മരുന്ന് മാറ്റി കൊടുത്തുവെന്നതൊക്കെ അവർ എങ്ങനെയാണ് കണ്ടതെന്ന് എനിക്ക് അറിയില്ല. ഇയാൾ ഇങ്ങനെ പലരോടും പറഞ്ഞിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ടായ സുഹൃത്തിനോടും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ ഞാൻ അറിഞ്ഞിരുന്നു.
ഇയാൾ മാനിപ്പുലേറ്റ് ചെയ്യാൻ മിടുക്കനാണ്. എന്നെ അവിടേക്ക് വിവാഹം കഴിച്ച് കൊണ്ടുപോകുന്നതിന് മുൻപേ തന്നെ എന്നെ ഇറക്കിവിടേണ്ടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നയാളാണ്. അപ്പോൾ മരുന്ന് മാറ്റി കൊടുത്തെന്ന് മാത്രമല്ല പല കഥകളും പറയും എന്നും എലിസബത്ത് പറഞ്ഞു.
ചില ആളുകൾ ഞാൻ ഇറങ്ങിപ്പോയിട്ടും ഗോൾഡ് ആണെന്ന് പറഞ്ഞിട്ടുണ്ട്. ഇറങ്ങിപ്പോയിട്ടല്ല, ഇറക്കിവിട്ടിട്ടെന്നു പറയണം. വേറെ പല പെണ്ണുങ്ങളേയും വീട്ടിൽവച്ചിട്ട് എലിസബത്ത് ഗോൾഡ് ആണ്, വിധി ഞങ്ങളെ ഒരുമിച്ചാക്കിയില്ല എന്ന് പറയുന്നു. മാനസിക പ്രശ്‌നമുള്ള ഒരാളുമായി ഇത്രകാലം എങ്ങനെ ഒരുമിച്ച് ജീവിച്ചുവെന്ന ചോദ്യം എന്നോടും ചോദിക്കണം. ഞാൻ ഡിപ്രഷന് മരുന്നെടുക്കുന്നുണ്ടെന്നത് സത്യമാണ്. സൈക്യാട്രിസിനെ കാണുന്നുമുണ്ടെന്നും എലിസബത്ത് പറയുന്നു.
